ചെന്നൈ: അച്ചടക്കമില്ലാതെ പെരുമാറുന്ന ആരാധകർക്ക് മുന്നറിയിപ്പുമായി സ്റ്റൈൽ മന്നൻ രജനീകാന്ത്. ഫാൻസ് ക്ലബിെൻറ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് മാത്രമേ സംഘടനയിൽ സ്ഥാനമുണ്ടാകുവെന്ന് രജനീകാന്ത് വ്യക്തമാക്കി. അച്ചടക്കലംഘനം നടത്തുന്നവരെ ഫാൻസ് അസോസിയേഷനിൽനിന്ന് പുറത്താക്കുമെന്നും താരം അറിയിച്ചു. ഫാൻസ് അസോസിയേഷെൻറ മുതിർന്ന നേതാവായ സുധാകറിനോട് അച്ചടക്കലംഘനം നടത്തുന്നവരെ പുറത്താക്കാനുള്ള നിർദേശവും നൽകി.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രജനിയുടെ പ്രസ്താവനകൾ വന്നതിനുശേഷം അസോസിയേഷനിൽ രൂപപ്പെട്ട തർക്കങ്ങളാണ് രജനീകാന്തിനെ ചൊടിപ്പിച്ചത്. അഞ്ച് ദിവസത്തെ ആരാധക സംഗമത്തിനുശേഷം ചെന്നൈ സെയ്ദാപേട്ട് സ്വദേശിയായ ആരാധകൻ ജി. രവി, അസോസിയേഷനിലെ മുതിർന്ന നേതാവായ വി.എം സുധാകർ രാഷ്ട്രീയം കളിക്കുന്നതായും ചില അംഗങ്ങളെ മാറ്റിനിർത്തുന്നതായും പരാതിപ്പെട്ടിരുന്നു. ഫാൻസ് അസോസിയേഷനിൽ സ്ഥാനമാനങ്ങളെ ചൊല്ലി തർക്കങ്ങളും രൂപപ്പെട്ടിട്ടുണ്ട്.
രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്ത് തീവ്ര തമിഴ് ദേശീയവാദ സംഘടനകളും അനുകൂലിച്ച് രജനി ആരാധകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.