ദീപാവലി റിലീസായെത്തിയ വിജയ് ചിത്രം മെർസലിനെതിരെ ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെ തമിഴ്നാട്ടിലെ ഡോക്ടർമാരും രംഗത്ത്. ചിത്രത്തിൽ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണാഹ്വാനവുമായി ഡോക്ടർമാർ രംഗത്തെത്തിയത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ സംസ്ഥാന ഘടകമാണ് ചിത്രത്തെ എതിർക്കുന്നത്. പലരും സാമൂഹിക മാധ്യമങ്ങളിൽ കൂടി ചിത്രത്തിന്‍റെ പൈററ്റഡ് കോപ്പിയുടെ ലിങ്ക് ഷെയർ ചെയ്യുകയും ചിത്രം ബഹിഷ്കരിക്കണമെന്ന് ഡോക്ടർമാരോടും മറ്റു മെഡിക്കൽ മേഖലയിലുള്ളവരോടും ആഹ്വാനം ചെയ്തു. ചിത്രത്തിന് വേണ്ടി പണം ചിലവഴിക്കരുതെന്നും സിനിമ കാണരുതെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യുകയാണ്.
ചിത്രത്തിനെതിരെ നിയമപരമായി നീങ്ങാതെ നിശബ്ദ സമരമാണ് നടത്തുന്നതെന്നും ലിങ്കുകൾ ഷെയർ ചെയ്യുന്നത് വഴി ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. ടി.എൻ രവിശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.