ആടുകളം, പൊല്ലാതവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിച്ച ബ്രഹ്മാണ്ഡ ചിത്രം വട ചെന്നൈയുടെ വ്യാജ പതിപ്പ് ഒാൺലൈനിൽ. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക് ശേഷം വൻ മുടക്കുമതലിൽ നിർമിച്ച ചിത്രം തിയറ്ററുകളിലെത്തി രണ്ട് ദിവസം പിന്നിടവേയാണ് പൈേററ്റഡ് കോപി പുറത്തായത്. എ. സുബാസ്‌കരന്‍, ധനുഷ്, വെട്രിമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
സിനിമകളുടെ വ്യാജപതിപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധി നേടിയ തമിഴ്‍റോക്കേഴ്‍സ് എന്ന വെബ് സൈറ്റിലാണ് ചിത്രത്തിന്‍റെ സ്ക്രീന്‍ റെക്കോർഡ് പതിപ്പ് ലഭ്യമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് നടന്‍ വിശാല്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പൈറസി സൈറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വിശാല്‍ അറിയിച്ചു.
വടക്കന്‍ ചെന്നൈയിലെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതമാണ് ഈ സിനിമ പറയുന്നത്. െഎഷ്വര്യ രാജേഷ്, സമുദ്രക്കനി, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.