ഫഹദും വിജയ് സേതുപതിയും; സൂപ്പർ ഡിലക്സിന്‍റെ ടീസർ 

വേലൈക്കാരന് ശേഷം ഫഹദ് ഫാസിൽ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം സൂപ്പർ ഡിലക്സിന്‍റെ ടീസർ പുറത്തിറങ്ങി. വിജയ് സേതുപതിയും സാമന്തയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സാമന്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. 

Full View

'ആരണ്യ കാണ്ഡം' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിൽ ട്രാൻസ്ജെൻഡറായാണ് വിജയ്സേതുപതിയെത്തുന്നത്. ഫഹദ് ഫാസിൽ, രമ്യ കൃഷ്ണൻ, മിസ്കിൻ എന്നിവരാണ് മറ്റുതാരങ്ങൾ. യുവൻ ശങ്കർരാജയാണ് സംഗീതം. മിസ്കിൻ, നളൻ കുമാരസാമി, നീലൻ കെ. ശേഖർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. 

 

Tags:    
News Summary - VAEMBU of SUPER DELUXE-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.