ചെന്നൈ: സിനിമ വ്യവസായ മേഖലയെ രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി നീക്കത്തിൽ ‘ഫിലിം എ ംപ്ലോയീസ് ഫെഡറേഷൻ ഒാഫ് സൗത്ത് ഇന്ത്യ’ (ഫെഫ്സി) പ്രസിഡൻറ് ആർ.കെ. ശെൽവമണി പ്രതിഷ േധിച്ചു. കടലൂർ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിലെ (എൻ.എൽ.സി) ഷൂട്ടിങ് തടസ്സെപ്പടുത്താൻ ബി.ജെ.പി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച സാഹചര്യത്തിലാണ് പ്രതികരണം. ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നാണ് ആദായ നികുതി അധികൃതർ വിജയ്യെ കസ്റ്റഡിയിലെടുത്തത്.
രാഷ്ട്രീയ പകപോക്കൽ തമിഴ് സിനിമ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. നടന്മാർ രാഷ്ട്രീയാഭിപ്രായങ്ങൾ പറയുന്നതിലും രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിലും തെറ്റില്ല. ഇതിെൻറ പേരിൽ ഭരണകക്ഷികൾ നിക്ഷിപ്ത താൽപര്യങ്ങളോടെ പീഡിപ്പിക്കുകയാണ്. ഡോക്ടർമാർ രാഷ്ട്രീയാഭിപ്രായം പറഞ്ഞാൽ ആശുപത്രികൾ തല്ലിത്തകർക്കുമോയെന്നും അദ്ദേഹം ചോദിച്ചു. വിജയ് നായകനായി അഭിനയിക്കുന്ന ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ്ങിന് പത്തുദിവസത്തെ അനുമതി മുൻകൂട്ടി വാങ്ങിയിരുന്നു. 25 വർഷത്തിനിടെ 16 സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ടെന്നും ശെൽവമണി വ്യക്തമാക്കി.
പ്രശ്നങ്ങൾ കണക്കിലെടുത്ത് രജനികാന്ത്, അജിത് തുടങ്ങിയവരുടെ സിനിമകളിൽ ഭൂരിഭാഗവും നിലവിൽ ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരിക്കുന്നത്. അതേസമയം, വിജയ് സിനിമകളുടെ ഷൂട്ടിങ് പരമാവധി തമിഴ്നാട്ടിലാണ് നടക്കുക. തമിഴ്നാട്ടിൽ സിനിമ ചിത്രീകരണം നടന്നാൽ മാത്രമേ ഇവിടത്തെ തൊഴിലാളികൾക്ക് ജോലി ലഭിക്കൂ. വിവിധ പ്രശ്നങ്ങൾ കാരണം മൂന്നുവർഷത്തിനിടെ ആയിരത്തിലധികം കോടി രൂപയുടെ നഷ്ടമാണ് തെന്നിന്ത്യൻ സിനിമ മേഖലയിലെ തൊഴിലാളികൾക്കുണ്ടായതെന്നും ശെൽവമണി ചൂണ്ടിക്കാട്ടി. അതേസമയം, സുരക്ഷിത മേഖലയായ എൻ.എൽ.സിയിൽ സിനിമ ഷൂട്ടിങ് നടത്തുന്നതിന് അനുമതി നൽകരുതെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പൊൻരാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.