‘സ​ർ​ക്കാ​റി’​ന്‍റെ കളക്ഷൻ 200 കോടിയിലേക്ക്

ചെ​ന്നൈ: വിവാദത്തിനിടയിലും ഇളയ ദളപതി വിജയ്​ നായകനായ തമിഴ്​ ചിത്രം ‘സർക്കാർ’ റെക്കോർഡ് കളക്ഷനിലേക്ക്. നാലു ദിവസം കൊണ്ട് ചിത്രം 150 കോടി രൂപാ കളക്ഷൻ നേടിയതായി നേരത്തെ പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ സ്ഥിരീകരിച്ചിരുന്നു.

ലോകമെമ്പാടുമായി 3000ലധികം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം തന്നെ 100 കോടി മറികടന്നിരുന്നു​. വിജയിയുടെ സർവകാല റെക്കോർഡ് ചിത്രം 'തെറി'യെ മറികടന്ന് മുന്നേറുകയാണ് ‘സർക്കാർ’. കഴിഞ്ഞ ഒരാഴ്ചയിൽ തന്നെ 200 കോടിക്ക് മുകളിൽ കളക്ഷൻ പിന്നിടുമെന്നാണ് ലഭിക്കുന്ന വിവരം.

വിജയ്​ നായകനായി 100 കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ ചിത്രമാണ്​ സർക്കാർ. വേഗത്തില്‍ 100 കോടി സ്വന്തമാക്കിയ തമിഴ് ചിത്രമെന്ന പുതിയ റെക്കോർഡും സർക്കാർ സ്വന്തമാക്കി.

ബാഹുബലി 2​​​ന്‍റെ തമിഴ്‌നാട്ടിലെ ആദ്യദിന കളക്ഷനും സര്‍ക്കാര്‍ തകര്‍ത്തുവെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി ഏറ്റവും കൂടുതല്‍ പണം വാരുന്ന തമിഴ് ചിത്രമെന്ന നേട്ടം കൂടി സര്‍ക്കാർ മറികടക്കുമെന്നാണ്​ ആരാധകരും നിർമാതാക്കളായ സൺ പിക്ചേഴ്​സും പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Vijay Sarkar -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.