സൈബർ ആക്രമണം; പരാതിയുമായി വിജയ് സേതുപതി ഫാൻസ്

നടൻ വിജയ് സേതുപതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഫാൻസ് അസോസിയേഷന്‍റെ പരാതി. സൈബർ ക്രൈം സെല്ലിന് വിജയ് സേതുപതി ഫാൻസ് ക്ലബ്ബാണ് പരാതി നൽകിയത്.

 

ഒരു വർഷം മുമ്പ് പ്രക്ഷേപണം ചെയ്ത ‘നമ്മ ഊര് ഹീറോ’ എന്ന ടി.വി ഷോയിൽ അന്തരിച്ച നടനും നാടകകൃത്തും എഴുത്തുകാരനുമായ ക്രേസി മോഹൻ സംസാരിക്കുന്ന ക്ലിപ്പ് വിജയ് സേതുപതി കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ക്രേസി മോഹൻ ദൈവത്തെക്കുറിച്ച് പരാമർശിക്കുന്നതാണ് ക്ലിപ്പ്. ഇതോടെ, നടൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു.

ഏറെ മുമ്പ് ക്രേസി മോഹൻ പറഞ്ഞ കാര്യം ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും എന്നാൽ, വീഡിയോ നടനെയും കുടുംബത്തെയും ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കുകയാണെന്നും പരാതിയിൽ പറയുന്നു. വിദ്വേഷ അഭിപ്രായങ്ങൾ നീക്കണമെന്നും വ്യക്തിപരമായ ആക്രമണങ്ങൾ നടക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - Vijay Sethupathi fans club submitted complaint to cybercrime cell-moie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.