സ്റ്റൈൽമന്നനും മക്കൾ സെൽവനും ഒന്നിക്കുന്നു 

തമിഴിന്‍റെ മക്കൾ സെൽവനും സ്റ്റൈൽ മന്നൻ രജനിയും ഒന്നിക്കുന്നു. പിസ്സ, ജിഗർത്തണ്ട, ഇരൈവി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.  

രജനിയുടെ സന്തതസഹചാരിയുടെ വേഷമായിരിക്കും വിജയ് സേതുപതി ചെയ്യുക എന്നാണ് വാര്‍ത്ത‍. സ്റ്റൈല്‍മന്നന്‍ രജനിക്ക് വില്ലനാകാന്‍ മക്കള്‍ സെല്‍വന്‍ എത്തി. ഇരുവരും ആദ്യമായി ഒന്നിക്കുന്നത് തങ്ങളുടെ ചിത്രത്തിലൂടെയാണെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് സണ്‍ പിക്ചേഴ്സ് സോഷ്യൽ മീഡിയിലൂടെ അറിയിച്ചു. പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സണ്‍പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. 

Tags:    
News Summary - Vijay Sethupathi will be acting with Superstar Rajini-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.