ഗൗതം മേനോൻ ചിത്രത്തിൽ വിക്രമി​െൻറ വില്ലനായി വിനായകൻ

ഗൗതം വാസുദേവ്​ മേനോ​​െൻറ ഏറ്റവും പുതിയ ചിത്രമായ ‘ധ്രുവനച്ചത്തിരത്തിൽ’ പ്രധാന വേഷം കൈകാര്യം ചെയ്യാനൊരുങ്ങുകയാണ്​ മലയാളികളുടെ സ്വന്തം വിനായകൻ. വിക്രം നായകനായെത്തുന്ന ചിത്രത്തിൽ പ്രധാന വില്ലൻ വേഷമായിരിക്കും വിനായകൻ കൈകാര്യം ചെയ്യുക. വിക്രമി​​െൻറ പിറന്നാളിനോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു വാർത്ത പുറത്തുവരുന്നത്​. 

സ്‌പൈ ത്രില്ലര്‍ കഥ പറയുന്ന ധ്രുവനച്ചത്തിരത്തിന്‍റെ ടീസറുകള്‍ യൂട്യൂബില്‍ വൈറലായിരുന്നു. റിഥു വർമയാണ്​ വിക്രമി​​െൻറ നായികാ വേഷത്തിൽ അഭിനയിക്കുന്നത്​. മലയാളിയായ ജോമോൻ ടി. ​ജോണാണ്​ ചിത്രത്തി​​െൻറ ഛായാഗ്രഹകൻ. 

Tags:    
News Summary - vinayakan to play villain against chiyaan vikram-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.