മെർസലിന്‍റെ വ്യാജ പതിപ്പ് കണ്ട ബി.ജെ.പി നേതാവിനെ വിമർശിച്ച് വിശാൽ

മെർസലിന്‍റെ വ്യാജപതിപ്പ് ഇന്‍റർനെറ്റിലൂടെ കണ്ടെന്ന ബി.ജെ.പി നേതാവ് എച്ച് രാജയെ വിമർശിച്ച് നടൻ വിശാൽ. ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ വഴി കണ്ടുവെന്ന രാജയുടെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് വിശാൽ ട്വിറ്ററിൽ കുറിച്ചു. 

പാർട്ടി നേതാവും ജനപിന്തുണയുമുള്ള താങ്കൾ വ്യാജപതിപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണോ. പുതിയതായി റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് നിയമ വിരുദ്ധമായി ഓണ്‍ലൈനില്‍ കാണാന്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ നേതാവായ താങ്കള്‍ക്ക് എങ്ങിനെ സാധിച്ചു. ഇത് മോശപ്പെട്ട കാര്യമാണെന്നും വിശാൽ ട്വീറ്റ് ചെയ്തു. 

തമിഴ് നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്‍റ് കൂടിയാണ് വിശാൽ.  ജി.എസ്.ടിയയെും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയതോടെയാണ്  മെർസൽ വാർത്തകളിൽ ഇടം പിടിച്ചത്. പലരും ബി.ജെ.പിക്ക് വഴങ്ങി രംഗങ്ങൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ടതോടെ രംഗങ്ങൾ നീക്കം ചെയ്യില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. 

Tags:    
News Summary - Vishal slams BJP leader Raja for watching Mersal's Pirated Copy-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.