ഗൗരി ലങ്കേഷ് വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയാണ് താൻ വിമർശിച്ചതെന്നും പുരസ്കാരം തിരിച്ചു നൽകുമെന്ന് പറഞ്ഞിട്ടില്ലെന്നും നടൻ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊന്നത് ആഘോഷിക്കുന്നവരോടുള്ള മോദിയുടെ മൗനം തന്നെ ഭയപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നുവെന്നാണ് എന്നാണ് താന്‍ പറഞ്ഞതെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.
അത് തന്‍റെ കഴിവിന് ലഭിച്ച അംഗീകാരമാണ് പുരസ്കാരങ്ങൾ. അവ തിരിച്ചു നൽകാൻ മാത്രം വിഡ്ഢിയല്ല. ഗൗരി ലങ്കേഷിന്‍റെ മരണം ആഘോഷമാക്കിയവരെയാണ് താന്‍ വിമര്‍ശിച്ചത്. പ്രധാനമന്ത്രി ഇവരോട് മൗനം പാലിച്ചു. ഇക്കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. താൻ ഒരു പാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ പൗരനെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ അര്‍ഹതയുണ്ടെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ വ്യക്തമാക്കി.
കഴിവുള്ള ഇൗ നടന്മാരെ കാണുേമ്പാൾ, എെൻറ അഞ്ചു ദേശീയ പുരസ്കാരങ്ങളും അവർക്കു നൽകാൻ തോന്നുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. എെൻറ പ്രിയ സുഹൃത്ത് ഗൗരിയെ കൊന്നത് ആരാണെന്ന് നമുക്കറിയില്ല. പക്ഷേ, സോഷ്യൽ മീഡിയയിൽ ആരാണ് ഇത് ആഘോഷിക്കുന്നതെന്ന് നമ്മൾ കാണുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്രയും വഷളൻ പരാമർശങ്ങൾ നടത്തുന്നവരെ ഇതുവരെ കണ്ടിട്ടില്ല. വിഷം ചീറ്റുന്ന ചില ട്വിറ്റർ അക്കൗണ്ടുകൾ പ്രധാനമന്ത്രിയെ പിന്തുടരുന്നവയാണ്. അദ്ദേഹം ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.