എരിശ്ശേരി

ചേരുവകള്‍: 

  • മത്തങ്ങ നുറുക്കിയത് -ഒരു കപ്പ് 
  • വന്‍പയര്‍ കുതിര്‍ത്തിയത് - അരക്കപ്പ്
  • മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി - ഒരു ടീസ്പൂണ്‍  
  • ഉപ്പ് - പാകത്തിന്   
  • തേങ്ങ ചുരണ്ടിയത് - ഒരു മുറി  
  • ജീരകം - രണ്ടു  ടീസ്പൂണ്‍
  • വെളിച്ചെണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
  • വറ്റല്‍മുളക് –രണ്ട്  
  • കടുക് –ഒരു ടീസ്പൂണ്‍  
  • കറിവേപ്പില –ഒരു തണ്ട്

തയ്യാറാക്കുന്നവിധം: 

മത്തങ്ങയും പയറും വേവിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും കറിവേപ്പിലയും ചേര്‍ത്ത് വറ്റിക്കുക. ഇതിലേക്ക് പകുതി തേങ്ങയും ജീരകവും തരുതരുപ്പായി അരച്ചതു ചേര്‍ത്തിളക്കി വെക്കുക. വേറൊരു പാനില്‍ കടുകു വറുത്തു വറ്റല്‍ മുളകും മൂപ്പിച്ച ശേഷം ബാക്കി ജീരകവും തേങ്ങ ചിരകിയതും സ്വര്‍ണ നിറമാകും വരെ മൂപ്പിച്ചു കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കണം. ഇത് വേവിച്ചു വച്ച എരിശ്ശേരി കൂട്ടിലേക്ക് ചേര്‍ത്ത്  ഇളക്കിയെടുക്കണം.

തയാറാക്കിയത്: മനു നന്ദന്‍ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.