? മോദി ഭരണത്തിന് തുടർച്ചയുണ്ടാവുമോ, കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിൽ രാ ജ്യത്തിന് എത്ര കണ്ട് പ്രതീക്ഷയർപ്പിക്കാം ദേശീയ നേതാവ് എന്ന നിലയിൽ ഇപ്പോൾ പ ്രഥമ സ്ഥാനീയൻ രാഹുൽ ഗാന്ധിയായിക്കഴിഞ്ഞു. അദ്ദേഹത്തിനിപ്പോൾ മോദിയേക്കാൾ റേറ്റ ിങ്ങും ഉണ്ട്. സർവേകളിലും മാധ്യമ നിരീക്ഷണങ്ങളിലും ദേശീയ നേതാവ് എന്ന നിലയിൽ രാഹുൽ ഗ ാന്ധി എമർജ് ചെയ്ത് വന്ന സ്ഥിതിക്ക് അതിെൻറ ഗുണം കോൺഗ്രസിന് ഇന്ത്യ ഒട്ടാകെ കിട്ടും. കോൺഗ്രസ് വോട്ടിൽ കാര്യമായ വർധനയുണ്ടാവും. ബംഗാൾ, യു.പി പോലുള്ള, കോൺഗ്രസു മായി സഖ്യമില്ലാത്ത സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ ശക്തികളേ വിജയിക്കുകയുള്ളൂ. ബി.െജ.പിക്ക് കാര്യമായ സ്വാധീനമുള്ള ഒരു സംസ്ഥാനമുണ്ടെന്ന് പറയാൻ കഴിയില്ല.
? പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പിക്ക് മോദിയെ പോലെ ഒരാളെ ഉയർത്തിക്കാട്ടാനു ണ്ട്. മറുപക്ഷത്ത് അങ്ങനെയൊരാളില്ല 2014ലെ തെരഞ്ഞെടുപ്പിൽ അത് ശരിയായിരുന്നു. നോ ട്ടുനിരോധനം പോലുള്ള നടപടികളിലൂടെ ഒരു പരാജിതെൻറ ഇമേജാണിപ്പോൾ മോദിക്കു ള്ളത്. ദീർഘവീക്ഷണമില്ലാത്തയാൾ, വാചകക്കസർത്തുമാത്രം കൈമുതലായുള്ളയാൾ... ഇതൊക്കെ യാണ് മോദി എന്നിപ്പോൾ ജനം തിരിച്ചറിഞ്ഞിരിക്കുന്നു.
? ദേശീയ രാഷ്ട്രീയത്തിൽ ഇ ന്ത്യൻ യൂനിയൻ മുസ്ലിം ലീഗിെൻറ പ്രസക്തിയെന്താണ്
മുസ്ലിംലീഗിെൻറ ശേ ഷിവെച്ച് ദേശീയതലത്തിൽ പാർട്ടി ഫലപ്രദമായി ഇടപെടുന്നുണ്ട്. ഇ. അഹമ്മദ് വിദേശകാ ര്യ മന്ത്രിയായിരുന്നപ്പോൾ, അമേരിക്കയുമായി ആണവകരാർ ഒപ്പിടുന്ന വിഷയത്തിൽ പാർട് ടിയുടെ ഇടപെടൽ ഫലം കണ്ടിട്ടുണ്ട്. കരാറുമായി മുന്നോട്ടുപോയാൽ തിരിച്ചടിയുണ്ടാവും എന്ന് സോണിയ ഗാന്ധിയെ നേരിട്ട് ബോധ്യപ്പെടുത്തിയത് അഹമ്മദ് സാഹിബായിരുന്നു. കൂട ്ടത്തിൽ ഞാനുമുണ്ടായിരുന്നു. തുടർന്ന് കരാറിൽ മാറ്റങ്ങളുണ്ടായി. മാറ്റങ്ങൾ ഞങ്ങൾ ഇടപെ ട്ടതു കൊണ്ടുമാത്രം എന്നു പറയുന്നില്ല. മുത്തലാഖ് വിഷയം ആദ്യം സഭയിൽ വന്നപ്പോൾ എ െൻറ നേതൃത്വത്തിൽ മുസ്ലിം ലീഗ് എം.പിമാർ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ് ടു. യു.ഡി.എഫ് എം.പിമാരുടെ സഹായവുമുണ്ടായി. ബില്ലിലെ വിവാദമായ ക്രിമിനൽ വകുപ്പിനെ എ തിർക്കാൻ തീരുമാനമായത് അതിലൂടെയാണ്. അതിന് പിന്നിൽ എെൻറയും ബഷീർ സാഹിബിെൻറയു ം ഇടപെടലുണ്ട്. സാമ്പത്തിക സംവരണം, പൗരത്വ ബിൽ വിഷയങ്ങളിൽ മുസ്ലിം ലീഗ് വ്യത്യസ്ത മായ നിലപാടെടുത്തപ്പോൾ അതിനെ ഗൗരവത്തോടെയാണ് മറ്റു പാർട്ടികൾ നിരീക്ഷിച്ചത്.
? മുസ്ലിം ലീഗ് കേരള പാർട്ടിയായി ചുരുങ്ങിയോ മുസ്ലിം ലീഗ് സംസ്ഥാന പാർട്ടിയായി എന്ന വിലയിരുത്തൽ ശരിയല്ല. മുമ്പുള്ള ശക്തി തന്നെ ഞങ്ങൾക്ക് ഇപ്പോഴുമുണ്ട്. ജനപ്രതിനിധികൾ കേരളത്തിലും തമിഴ്നാട്ടിലുമായി ചുരുങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ മുമ്പ് ഡി.എം.കെ ചിഹ്നത്തിലാണ് മത്സരിച്ചിരുന്നത്. ഇപ്പോൾ സ്വന്തം ചിഹ്നത്തിൽ മത്സരിച്ചാണ് ജയിച്ചത്. തെലങ്കാനയിലെ കോൺഗ്രസ് മുന്നണിയിൽ മുസ്ലിം ലീഗുണ്ട്.
? പേരിലെ മുസ്ലിമും പതാകയിലെ പച്ചയും ഉത്തരേന്ത്യയിൽ പാർട്ടി സ്വാധീനം വർധിപ്പിക്കുന്നതിൽ തടസ്സമായി അനുഭവപ്പെട്ടിട്ടുണ്ടോ അങ്ങനെ പറഞ്ഞു കേൾക്കാറുണ്ടെങ്കിലും അതുകൊണ്ടാണ് മറ്റിടങ്ങളിലേക്ക് കടന്നുചെല്ലാൻ പാർട്ടിക്ക് കഴിയാത്തത് എന്ന് തോന്നിയിട്ടില്ല.
? ഇസ്മായിൽ സാഹിബ്, സുലൈമാൻ സേട്ട്, ബനാത്ത്വാല...അതുപോലുള്ള നേതാക്കൾ ഇല്ലാത്തത് ഒരു പരിമിതിയായി പാർട്ടിക്ക് അനുഭവപ്പെടുന്നില്ലേ ആ പോരായ്മ നികത്താനാണ് ജീവിച്ചിരിക്കുന്ന ഞങ്ങൾ ശ്രമിക്കുന്നത്.
? ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ പാർലമെൻറിൽ ശക്തമായി ഉന്നയിക്കുന്നതിൽ നിലവിലുള്ള അംഗങ്ങൾ വേണ്ടത്ര വിജയിക്കുന്നില്ല എന്ന ആക്ഷേപമുയരുന്നുണ്ട് പാർലമെൻറിൽ എന്തു വിഷയം വന്നാലും അവസരം കിട്ടുേമ്പാൾ ഉപയോഗപ്പെടുത്താറുണ്ട്. ഞാൻ പാർലമെൻറിലെത്തിയിട്ട് ഒന്നര വർഷമേ ആയുള്ളൂ. അതിനകം നാലഞ്ച് അവസരങ്ങൾ കിട്ടി. ആൾക്കൂട്ട കൊലപാതകം, മുത്തലാഖ്, പൗരത്വ പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായി ഇടപെടുകയും ചെയ്തു. ഒാരോ വിഷയത്തിലും സംസാരിക്കാൻ രണ്ടോ, മൂന്നോ മിനിറ്റാണ് ലഭിക്കുക. അതിന് വാർത്താ പ്രാധാന്യം കിട്ടാറുമില്ല. ന്യൂനപക്ഷ വിഷയങ്ങളിൽ മുൻകാല നേതാക്കളെപോലെ ഇടപെടണമെന്ന് സമസ്ത നേതാവ് ജിഫ്രി തങ്ങൾ പറഞ്ഞത് പോസിറ്റിവായ അർഥത്തിലാണ്.
? മുത്തലാഖ് വോെട്ടടുപ്പിലും വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും പെങ്കടുക്കാതിരുന്നത് യാദൃച്ഛികമാണോ, അതോ ബി.ജെ.പിയുടെ അതൃപ്തി ഭയന്നാണോ അത്തരമൊരാക്ഷേപം ഞങ്ങളെ മാത്രം ടാർഗറ്റ് ചെയ്യുന്നതുകൊണ്ടാണ്. ഒരു കൂട്ടർ മുസ്ലിം ലീഗിെൻറ വീഴ്ചകളെ നോക്കിയിരിക്കുകയാണ്. അതിന് മീഡിയ വൻ കവറേജും നൽകുന്നു. സാമ്പത്തിക സംവരണ വിഷയത്തിൽ ഞങ്ങൾ എതിർത്ത് വോട്ടു ചെയ്തു. അതിന് വേണ്ടത്ര കവറേജുണ്ടായില്ല. മുത്തലാഖ് വോെട്ടടുപ്പ് വിഷയത്തിൽ ‘കുഞ്ഞാലിക്കുട്ടിക്ക് എത്താൻ കഴിഞ്ഞില്ല’ എന്നേയുള്ളൂ. സി.പി.എമ്മിൽനിന്നുള്ളവരടക്കം പലരും വോെട്ടടുപ്പിനെത്തിയിട്ടില്ല. പക്ഷേ, എന്നെ പ്രത്യേകമായി ടാർഗറ്റ് ചെയ്യുന്നു. അതിന്നോ ഇന്നലെയോ തുടങ്ങിയതല്ല. എനിക്കതിൽനിന്ന് രക്ഷയില്ല. അതിനാൽ ഞാനത് വിടുന്നു. പിന്നെ, ബി.ജെ.പിക്കാരുടെ വഴിക്കേ ഞാൻ പോകാറില്ല.
? നിയമസഭാംഗത്വം രാജിവെച്ച് പാർലമെൻറിലേക്ക് മത്സരിക്കാൻ താങ്കളെ പ്രേരിപ്പിച്ച മുഖ്യഘടകമെന്താണ് ഇ. അഹമ്മദ് വിട പറഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടി വേണം എന്ന് കണ്ടതുകൊണ്ടാണ് എന്നെ സ്ഥാനാർഥിയാക്കിയതെന്ന് ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ഒന്നിലധികം വേദികളിൽ വ്യക്തമാക്കിയിട്ടുണ്ട്.
? പാർലമെൻറിൽ താങ്കളുടെ പ്രകടനം മോശമാണെന്ന് വാർത്തകളുണ്ടായിരുന്നു. ദേശീയ ശരാശരി 80 ഉള്ളപ്പോൾ ലോക്സഭയിൽ താങ്കളുടെ ഹാജർ 47 ശതമാനമാണ് ഒന്നരക്കൊല്ലമല്ലേ ആയുള്ളൂ. ഞാൻ ട്രാൻസിഷൻ പീരിയഡില(പരിവർത്തന കാലം)ല്ലേ? അതിെൻറ ആനുകൂല്യം എനിക്ക് കിേട്ടണ്ടേ? മായാവതി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾക്ക് ഹാജർ അഞ്ചും പത്തും ശതമാനമൊക്കെയേ ഉള്ളൂ. ഇത്രയധികം വിഷയം കൈകാര്യം ചെയ്യുന്ന ആൾക്ക്, മറ്റുള്ള നേതാക്കൾക്ക് കൊടുക്കുന്ന അത്ര വേണ്ട, അതിെൻറ ചെറിയ ശതമാനമെങ്കിലും അനുവദിച്ചു തരണ്ടേ.
? കേരളത്തിലേക്ക് തിരിച്ചുവരുമോ ഉത്തരം പറയാൻ സ്വാതന്ത്ര്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചിട്ട് കാര്യമില്ലല്ലോ. ഞാൻ കേന്ദ്രത്തിൽ വേണോ, കേരളത്തിൽ വേണോ എന്ന് പറയേണ്ടത് (ഹൈദരലി) തങ്ങളാണ്.
? ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് ബി.ജെ.പിയെ സഹായിക്കുന്ന രൂപത്തിലായിരുന്നില്ലേ ശബരിമല വിഷയം പ്രതിപക്ഷത്തിേൻറതല്ല. അത് ഉയർത്തിക്കൊണ്ടു വന്നതിലൂടെ വർഗീയ ചേരിതിരിവുണ്ടാക്കാൻ ബി.ജെ.പിക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. അയോധ്യ വിഷയത്തിലൂടെയല്ലേ അവർ രണ്ടിൽനിന്ന് ഇന്നത്തെ നിലയിലെത്തിയത്? ഇക്കാര്യത്തിൽ വിവേകം കാണിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വിശ്വാസികൾ കൊണ്ടുനടക്കുന്ന ക്ഷേത്രത്തിെൻറ കാര്യത്തിൽ ഇത്ര വലിയ ഇടപെടൽ വേണ്ടിയിരുന്നില്ല.
? മുന്നാക്ക സംവരണം, കെ.എ.എസ് എന്നീ വിഷയങ്ങളിൽ ലീഗിെൻറ ഇടപെടൽ കാര്യമായി ഉണ്ടായില്ല യു.ഡി.എഫ് ഭരണകാലത്ത് കെ.എ.എസ് കൊണ്ടുവന്നതാണ്. അന്നത് സംവരണമില്ലാതെ നടപ്പാക്കുന്നതിനെ മുസ്ലിം ലീഗ് എതിർത്തു. അതുകൊണ്ടുതന്നെ വിഷയം മാറ്റിവെച്ചു. ഞങ്ങളുേടത് ധീരമായ നിലപാടായിരുന്നു. ഇപ്പോൾ വീണ്ടും കെ.എ.എസ് അവർ (ഇടതുമുന്നണി) കൊണ്ടുവന്നു. അത് നടപ്പാക്കാൻ പോകുന്നു എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഞങ്ങൾ രംഗത്തുവന്നു. കെ.എ.എസ് നടപ്പിലാക്കാൻ പോകുന്നു എന്നത് പാർട്ടി വൈകിയാണ് മനസ്സിലാക്കിയത് എന്നുണ്ടാവാം. എനിക്കതറിയില്ല. പക്ഷേ, അറിഞ്ഞ ഉടനെ ഞങ്ങൾ ഗൗരവപൂർവം ഇടപെട്ടിട്ടുണ്ട്.
? കേരളത്തിലെ മുസ്ലിം സംഘടനകൾക്കിടയിൽ യോജിപ്പിന് താങ്കളുടെ മുൻകൈയിൽ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല തീർച്ചയായും ഉണ്ട്. അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യും. വിഷയങ്ങൾ വെച്ച് സ്ഥിരമായി കൂടുന്നുണ്ട്. അതിനിയും തുടരും. സുന്നീ െഎക്യം മുസ്ലിം ലീഗിെൻറ അജണ്ടയിലില്ലാത്ത കാര്യമാണ്.
? ബി.ജെ.പിയുടെ ശബരിമല പ്രക്ഷോഭം എങ്ങുമെത്താതെ അവസാനിച്ചു. ബന്ധു നിയമന വിഷയത്തിൽ മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, പ്രത്യേകിച്ച് യൂത്ത് ലീഗ് തുടങ്ങിവെച്ച പ്രക്ഷോഭത്തിനും അതേ ഗതിയായിരിക്കില്ലേ റിസൽട്ട് നോക്കിയല്ലല്ലോ നമ്മൾ ഒാരോ വിഷയങ്ങൾ ഉന്നയിക്കുന്നത്. ബോധവത്കരണമാണ്. ഇൗ വിഷയത്തിൽ തെറ്റു സംഭവിച്ചിരിക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.
? പിണറായി സർക്കാറിെൻറ പ്രകടനം എങ്ങനെ വിലയിരുത്തുന്നു പിണറായി സർക്കാർ ഒരു കാര്യത്തിലും സക്സസായില്ല. വികസനത്തിെൻറ കാര്യത്തിൽ അവർക്ക് ഒരു മുദ്രാവാദ്യം പോലുമില്ല. അവർ ശബരിമല പോലുള്ള വിഷയങ്ങളിൽ കുടുങ്ങിപ്പോയില്ലേ? ജനങ്ങളെ വികസനാധിഷ്ഠിതമായി ചിന്തിപ്പിക്കാൻപോലും അവർക്കാവുന്നില്ല. മൂന്നു കൊല്ലം തികച്ചു എന്നല്ലാതെ എവിടെയാണ് സർക്കാറിെൻറ പെർഫോമൻസ്. വകുപ്പു മന്ത്രിമാരുടെ പ്രകടനവും മോശമാണ്.
? പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിെൻറ പ്രതീക്ഷ രാഹുൽ ഗാന്ധിയുടെ ഇമേജൊക്കെ വെച്ച് കോൺഗ്രസ് നല്ല റിസൽട്ടുണ്ടാക്കും. ബി.ജെ.പിക്ക് ദേശീയതലത്തിൽ വൻ തിരിച്ചടിയാണ് വരാൻ പോകുന്നത്. മോദി തോൽക്കുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നതിനാൽ കേരളത്തിൽ അവർക്ക് വലിയ വോെട്ടാന്നും കിട്ടില്ല. യു.ഡി.എഫിന് നല്ല ജയമുണ്ടാവും.
? െഎ.എൻ.എൽ അടക്കമുള്ള പാർട്ടികളെ ഉൾപ്പെടുത്തി ഇടതു മുന്നണി വിപുലീകരിച്ചതിെൻറ പ്രതിഫലനം തെരഞ്ഞെടുപ്പിൽ കാണുമോ
അവരൊക്കെ അവിടെത്തന്നെ ഉണ്ടായിരുന്നവരല്ലേ. കുളത്തിലല്ലെങ്കിൽ വലയിൽ, വലയിലല്ലെങ്കിൽ കുളത്തിൽ. എത്രയോ വർഷങ്ങളായി അവർ അവിടെത്തന്നെയായിരുന്നു. അവർക്കൊരാശ്വാസം എന്നല്ലാതെ, അതൊന്നും കേരള രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ പോവുന്നില്ല.
? എത്ര സീറ്റ് കിട്ടുമെന്നാണ് കരുതുന്നത്? അതു പറയാൻ സ്വാതന്ത്ര്യമില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു കാര്യവും പാർട്ടി ചർച്ച ചെയ്തിട്ടില്ല.
? ബോധം മറയുന്നതിനു മുമ്പ് ഒരു പുസ്തകമെഴുതുക എന്നത് എെൻറ ജീവിതാഭിലാഷമാണ്. അതു പലരെയും പൊള്ളിക്കുന്നതായിരിക്കും എന്ന് മുമ്പ് പറഞ്ഞതായി ഒാർക്കുന്നു. അങ്ങനെ വല്ല ശ്രമവും തുടങ്ങിയോ (പൊട്ടിച്ചിരിക്കുന്നു) ‘ബിഫോർ മെമറി ഫേഡ്സ്’ ആരുടെയോ പുസ്തകത്തിെൻറ (നിയമവിദഗ്ധൻ ഫാലി എസ്. നരിമാെൻറ ആത്മകഥ) തലക്കെട്ടാണ്. ആ കോണ്ടക്സ്റ്റിൽ അങ്ങനെ പ്രസംഗിച്ചിരുന്നു. ഒാർമകൾ കുറിച്ചുവെക്കുന്നുണ്ട്. മനസ്സിലും കുറിപ്പുകളിലും എല്ലാം റെഡിയാണ്. പ്രസിദ്ധീകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. അതിനെ പറ്റി ചിന്തിച്ചിട്ടുമില്ല.
? ചിന്തിച്ചുകൂടെ ഇപ്പോൾ ചിന്തിച്ചിട്ടില്ല എന്നേ ഉള്ളൂ. അതിനുള്ള ഘട്ടം വരുമോ എന്നറിയില്ല. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം ഒാർമയിലുണ്ട്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.