കലാപത്തോടെ ഭീതിദരായി തീരുന്ന മുസ്ലിംകൾ പലായനം ചെയ്തുപൊയ്ക്കോളുമെന്നും അതുവഴി അവരുടെ സ്വത്തുക്കളും വ്യാപാരസ്ഥാപനങ്ങളും തൊഴിലുകളും കൈക്കലാക്കാൻ കഴിയുമെന്നും കാസ്ഗഞ്ചിൽ കലാപമൊരുക്കാനായി സംഘ്പരിവാർ ഹിന്ദുസമൂഹത്തിനിടയിൽ നടത്തിയ പ്രചാരണത്തിെൻറ പ്രതിധ്വനി ബിൽറാം മാർക്കറ്റിലും കോതവാരി റോഡിലും കലാപം കഴിഞ്ഞിട്ടും കേൾക്കാനുണ്ട്. ഹിന്ദു വോട്ടുകൾ സമാഹരിക്കാൻ ഒരുക്കുന്ന വർഗീയകലാപങ്ങൾക്കായി തദ്ദേശീയരായ ഹിന്ദുക്കളെ സംഘ്പരിവാറിന് ഏറ്റവുമെളുപ്പം സംഘടിപ്പിക്കാൻ കഴിയുന്ന പ്രചാരണതന്ത്രമായി മുസ്ലിംകളുടെ പലായനം മാറിയത് മുസഫർനഗർ കലാപത്തിനുശേഷമാണ്. സംഘ്പരിവാർ ആസൂത്രണം ചെയ്യുന്ന എല്ലാ കലാപങ്ങളെയുംപോലെ കാസ്ഗഞ്ചിലും ലക്ഷ്യമിട്ടത് ഏറ്റവും ശക്തരായ മുസ്ലിം വ്യാപാരികളെയായിരുന്നു.
പൊലീസിെൻറയും സംഘ്പരിവാറിെൻറയും നടപടികൾമൂലം കലാപം നടന്ന തെരുവുകളിൽ ഒരാഴ്ച കഴിഞ്ഞിട്ടും മുസ്ലിംകളുടെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുേമ്പാഴും തടസ്സമില്ലാതെ വ്യാപാരം തുടരുന്ന ഹിന്ദു വ്യാപാരികൾ ഇക്കാര്യം തുറന്നുപറയുന്നുമുണ്ട്. മുസഫർനഗറിെനപ്പോലെ കാസ്ഗഞ്ച് കലാപത്തിനുശേഷം മുസ്ലിംകൾ കടകളും വീടുകളും വിറ്റ് ഒഴിവാക്കി പോകുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് കാസ്ഗഞ്ചിലെ വ്യാപാരി ചന്ദ്രപ്രകാശ് പറഞ്ഞു. ചന്ദൻ ഗുപ്തയുടെ കൊലപാതകത്തിന് പൊലീസ് അറസ്റ്റ് ചെയ്ത സലീമിനെയും അവെൻറ സഹോദരങ്ങളെയുംകുറിച്ച് നല്ലതുമാത്രം പറയാനുള്ള ബക്കീഘട്ടിലെ ജ്വല്ലറിയുടമ മഹേഷ് ചന്ദ് സംസാരമധ്യേ പൊലീസ് സ്റ്റേഷന് അപ്പുറത്തുനിന്ന് അതിർത്തി തുടങ്ങുന്നുവെന്നാണ് മുസ്ലിം ആവാസമേഖലയെക്കുറിച്ച് പറഞ്ഞത്. ഇൗ ജ്വല്ലറിയുടെ നേരെ എതിർവശത്താണ് സലീമിെൻറ കട.
55 വർഷമായി അയൽപക്കത്തുണ്ടായിരുന്ന ഷെർവാനി ബൂട്ട്സിെൻറ ഉടമയെക്കുറിച്ച് സഹതാപം പ്രകടിപ്പിക്കുന്ന മുന്നാലാലും ഉത്തരേന്ത്യയിലെ പഴയ ജനസംഘക്കാരെപോലെതന്നെ മറ്റേ സമുദായം, മറ്റേ വിഭാഗം എന്നാണ് മുസ്ലിംകളെക്കുറിച്ച് പറയുന്നത്. പതിറ്റാണ്ടുകളായി വ്യക്തിപരമായ ഇഴയടുപ്പത്തിൽ കഴിഞ്ഞിരുന്ന ഇൗ മനുഷ്യരെയെല്ലാം സംഘ്പരിവാർ വമിച്ച വിദ്വേഷത്തിലൂടെ അപരന്മാരാക്കാനെങ്കിലും കഴിഞ്ഞിരിക്കുന്നു. ചന്ദൻ ഗുപ്തയുടെ മരണത്തിെൻറ പ്രതികാരമാണ് തുടർന്നുണ്ടായ കലാപമെന്ന് പൊലീസിനെയും സംഘ്പരിവാറിനെയുംപോലെ ഇവരും വിശ്വസിക്കുന്നുണ്ട്. ഇൗ കലാപത്തിൽ ഇവർ സംഘ്പരിവാറുമായി യോജിക്കുന്ന ഒരു വാദഗതി ഇതു മാത്രമാണ്. എങ്കിൽപോലും അതിെൻറ പേരിൽ സംഘ്പരിവാർ നടത്തിയ തീവെപ്പിനെ ശക്തമായി അപലപിക്കുകയാണ് ഹിന്ദു വ്യാപാരികൾ. ഇൗ കലാപം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നാണ് മഹേഷ് ചന്ദും മുന്നാലാലുമെല്ലാം പറയുന്നത്.
മഹേഷ് ചന്ദിെൻറ ജ്വല്ലറിയിൽനിന്നിറങ്ങി നേരെ ചെന്നുകയറിയ മൻസൂറിെൻറ കടയിൽ കണ്ട കാഴ്ച അതിലേറെ അവിശ്വസനീയമായിരുന്നു. കലാപശേഷം കാസ്ഗഞ്ചിൽ തുറന്നുകണ്ട അപൂർവം മുസ്ലിംകടകളിലൊന്നാണ് മൻസൂറിേൻറത്. ചെറുപ്പക്കാരനായ മൻസൂറും സുഹൃത്തുക്കളായ ശരത്തും പ്രമോദും ഇരുന്ന് മട്ടൺ കഴിക്കുകയാണ്. അപ്പുറത്തുള്ള സ്വന്തം കടകളിൽനിന്ന് മൻസൂറിെൻറ കടയിൽ വന്നിരുന്ന് സംസാരിച്ച് മട്ടൺ കഴിക്കുന്ന ഇൗ പതിവിന് ഭംഗം വരുത്താൻ കലാപത്തിനുമായിട്ടില്ല. മോദിക്കായിരുന്നു കഴിഞ്ഞ തവണ വോെട്ടന്ന് പറഞ്ഞ ശരത്തും പ്രമോദും കാസ്ഗഞ്ച് കലാപം തങ്ങളെ മോദിവിരുദ്ധരാക്കി എന്ന് തുറന്നടിച്ചു. സംഘ്പരിവാറിെൻറ ഇത്രയും നാളത്തെ പരിശ്രമത്തിനുശേഷവും കാസ്ഗഞ്ച് വർഗീയമായിട്ടില്ലെന്നതിെൻറ നേർക്കാഴ്ചയായിരുന്നു അത്. സംഘ്പരിവാർ കലാപത്തിന് കാസ്ഗഞ്ചിലെ മനുഷ്യർക്കിടയിൽ മതിൽ പണിയാനായില്ലെന്ന് കണ്ട യോഗിയുടെ പൊലീസ് ഇൗ സൗഹാർദാന്തരീക്ഷം മുസ്ലിംകളെ തീവെപ്പ് കേസുകളിൽനിന്ന് പിന്തിരിപ്പിക്കാനുള്ള അവസരമാക്കി മാറ്റാൻ നോക്കിയതാണ് കാസ്ഗഞ്ചിലെ ഏറ്റവും ഒടുവിലത്തെ ഗൂഢാലോചന.
തീവെപ്പിനെ തുടർന്നുള്ള ശത്രുതകൾ മറന്ന് വ്യാപാരികളെ വിളിച്ചുകൂട്ടി കടകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ ആവശ്യപ്പെട്ട പൊലീസ് നൽകിയ പരാതികൾ ഇതിനകം രജിസ്റ്റർ ചെയ്ത കേസുകളോട് ചേർത്ത് നടപടി എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇനിയും പരാതി നൽകി കലാപകാരികളെ പ്രകോപിപ്പിക്കേണ്ട എന്ന നേർക്കുനേരെയല്ലാത്ത ഒരു ഭീഷണികൂടി അതിലുണ്ടായിരുന്നു. പൊലീസിെൻറ ഇൗ കെണിയിൽ കത്തിപ്പോയ കടകളുടെ ഭൂരിഭാഗം ഉടമകളും വീഴുകയും ചെയ്തു. പരാതിയുമായി പൊലീസിനെ സമീപിച്ച ഷെർവാനി ബൂട്ട്സിെൻറ ഉടമ ഷെർവാനിക്കും വസ്തുതാന്വേഷണ സംഘത്തോട് പറയാനുണ്ടായിരുന്നത് ഇതായിരുന്നു. എന്നാൽ, സംഘത്തിലുണ്ടായിരുന്ന അലഹബാദ് ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. അസദ് ഹയാത്തിെൻറയും ഉത്തർപ്രദേശ് മുൻ ഡി.ജി.പി എസ്.ആർ. ദാരാപുരിയുടെയും സന്ദർഭോചിതമായ ഇടപെടലിൽ ചിത്രം മാറി.
ഇത്രയും കാലം വരുമെന്ന് കരുതി ഭയന്നിരുന്ന എല്ലാം സംഭവിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനി എന്താണ് ഭയക്കാനുള്ളതെന്ന ഇവരുടെ ചോദ്യത്തിന് വ്യാപാരികൾക്ക് നൽകാൻ ഉത്തരമുണ്ടായിരുന്നില്ല. അതിനാൽ ഇൗ കലാപത്തോടെ ഇനി ഒരു കലാപം കാസ്ഗഞ്ചിലുണ്ടാകാതിരിക്കാൻ കത്തിയ 27 കടകളുടെ ഉടമകൾ 27 വ്യത്യസ്ത കേസുകളായിതന്നെ പരാതി നൽകണമെന്നും കൺമുന്നിൽ വന്ന് തീകൊടുത്ത മുഴുവൻ കലാപകാരികളുെട പേരുകളും ഒാരോ പരാതിയിലും ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കാസ്ഗഞ്ച് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെക്കൊണ്ട് ചെയ്യിപ്പിക്കാമെന്നും അദ്ദേഹം നിയമോപദേശം നൽകി. കടുത്ത ശിക്ഷയുള്ള തീവെപ്പിൽ കലാപകാരികളെ നിയമനടപടിക്ക് വിധേയമാക്കണം. ഇനിയും കലാപത്തിനിറങ്ങുന്നവർക്ക് അത് പാഠമാകുമെന്നും ഹിന്ദുത്വത്തിെൻറ കലാപരാഷ്ട്രീയത്തെ തടയാൻ അതു മാത്രമാണ് വഴിയെന്ന് ഗുജറാത്ത് തെളിയിച്ചതാണെന്നും അസദും ദാരാപുരിയും ഒാർമിപ്പിച്ചു.
കാസ്ഗഞ്ചിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയുടെ ശരീരം
കൂടിക്കാഴ്ചകൾ കഴിഞ്ഞ് വസ്തുതാന്വേഷണ സംഘം കാസ്ഗഞ്ച് പൊലീസ് സ്േറ്റഷനിലെത്തിയതിനു പിറകെ പരാതികളുമായി വ്യാപാരികളുമെത്തിത്തുടങ്ങി. ജോൺ ദയാലിെൻറ നേതൃത്വത്തിൽ ഡൽഹിയിൽനിന്ന് കാസ്ഗഞ്ചിലേക്ക് പോയ രണ്ടാമത്തെ വസ്തുതാന്വേഷണ സംഘം ചൊവ്വാഴ്ച ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് തടഞ്ഞ് അവരെ അലീഗഢിെൻറ അതിർത്തി കടത്തി ഡൽഹിയിലേക്ക് അയച്ചതിനുള്ള കാരണം ആദ്യ വസ്തുതാന്വേഷണ സംഘം കലാപബാധിതരിലുണ്ടാക്കിയ ആത്മവിശ്വാസംതന്നെയാണ്. കലാപശേഷം ഹിന്ദുത്വത്തെ കാസ്ഗഞ്ച് നേരിടുന്നതെങ്ങനെയാണെന്നതാണ് ഇൗ കലാപത്തിൽനിന്ന് രാജ്യം പഠിക്കേണ്ടതും.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.