ചെന്നൈ: ടൈബ്രേക്കറിൽ െകാനേരു ഹംപി സമ്മാനിച്ച ജയത്തിലൂടെ ഇന്ത്യ ഫിഡെ ഒാൺലൈൻ ചെസ് ഒളിമ്പ്യാഡിെൻറ ഫൈനലിൽ. സെമിയിൽ പോളണ്ടിനെതിരായ രണ്ടു റൗണ്ടിനൊടുവിൽ ഇരുവരും സമനില പാലിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. അവിടെ റാപിഡ് ലോകചാമ്പ്യൻ കൊനേരു ഹംപി രക്ഷയായി.
പോളണ്ടിെൻറ മോണിക സോകോയെയാണ് തോൽപിച്ചത്. ആദ്യ റൗണ്ടിൽ ഇന്ത്യ 2-4ന് തോറ്റിരുന്നു. ആനന്ദും വിദിതും തോറ്റപ്പോൾ മലയാളി താരം നിഹാൽ സരിൻ മാത്രമാണ് ജയിച്ചത്. രണ്ടാം റൗണ്ടിൽ 4.5-1.5 സ്കോറിന് ഇന്ത്യ ജയിച്ചതോടെ സമനിലയായി. റഷ്യ- അമേരിക്ക സെമിയിലെ വിജയികളാവും ഇന്ത്യയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.