മുംബൈ: ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും കമേൻററ്ററുമായ ഡീൻ േജാൺസ് അന്തരിച്ചു. െഎ.പി.എൽ കമൻററിക്കായി സ്റ്റാർസ്പോർട്സ് സംഘത്തിനൊപ്പം മുംബൈയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. കോവിഡ് സുരക്ഷയുടെ ഭാഗമായി ബയോബബ്ളിൽ കഴിയവെ ഹോട്ടൽ മുറിയിൽവെച്ച് ഗുരുതര ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നുവെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചു.
1984-1994 കാലയളവിൽ ആസ്ട്രേലിയക്കായി 52 ടെസ്റ്റും 164 ഏകദിനവും കളിച്ച ഡീൻ മികച്ച ബാറ്റ്സ്മാനും ഫീൽഡറുമായി പേരെടുത്തു. അസാമാന്യ ഫുട്വർക് കൊണ്ടായിരുന്നു ഡീൻ ക്രീസ് വാണത്. സ്പിന്നിനെയും പേസിനെയും ഒരേ മികവോടെ നേരിടാൻ കരുത്തുള്ള ബാറ്റ്സ്മാനായി പേരെടുത്തു. ഏകദിനത്തിൽ ഏഴ് സെഞ്ച്വറിയും 46 അർധസെഞ്ച്വറിയുമായി 6068 റൺസും, ടെസ്റ്റിൽ 11 സെഞ്ച്വറിയും 14 അർധസെഞ്ച്വറിയുമായി 3631 റൺസും നേടി.
ഒരു പതിറ്റാണ്ടു നീണ്ട രാജ്യാന്തര കരിയറിനൊടുവിൽ രണ്ടു വർഷം ആഭ്യന്തര ക്രിക്കറ്റിലും തുടർന്നു. തുടർന്ന് പരിശീലകൻ, കോളമിസ്റ്റ്, കമേൻററ്റർ കുപ്പായങ്ങളിലേക്ക് പ്രവേശിച്ചു. കളി പറച്ചിലുമായി ഇന്ത്യൻ ആരാധകർക്ക് സുപരിചിതനായ ഡീൻ, നിരവധി ടി.വി ഷോകളുടെയും അവതാരകനായിരുന്നു.
1987 ഏകദിന ലോകകപ്പ് നേടിയ ഒാസീസ് ടീമിൽ അംഗമായിരുന്ന ഡീൻ, 1986ൽ ചെന്നൈയിൽ ഇന്ത്യക്കെതിരെ നടന്ന 'ടൈ ടെസ്റ്റിലെ' ഇന്നിങ്സുമായാണ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ കുടിയേറിയത്. കടുത്ത ചൂടിനെ തുടർന്ന് നിർജലീകരണം കാരണം തളർന്നുപോയ ഡീൻ 210 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചാണ് ഏവരെയും അമ്പരപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.