ലണ്ടൻ: 24ാം ഗ്രാൻഡ്സ്ലാം കിരീടത്തിനും സെറീന വില്യംസിനുമിടയിൽ ഇനി ഒരു മത്സരത്തിെൻറ ദൂരം മാത്രം. സെമിയിൽ തകർപ്പൻ വിജയവുമായി 11ാം സീഡായ അമേരിക്കൻ താരം വിംബിൾഡൺ ഫൈനലിലേക്ക് കുതിച്ചു. ഏഴാം സീഡ് റുമാനിയയുടെ സിമോണ ഹാലെപാണ് ശനിയാഴ്ചത്തെ കലാശക്കളിയിൽ സെറീനയുടെ എതിരാളി.
സെമിയിൽ സെറീന 6-1, 6-2ന് സീഡില്ലാ താരം ചെക് റിപ്പബ്ലിക്കിെൻറ ബാർബറ സ്ട്രൈക്കോവയെയും ഹാലെപ് 6-1, 6-3ന് എട്ടാം സീഡ് യുക്രെയ്നിെൻറ എലീന സ്വിറ്റോലിനയെയും തകർത്തു. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ േഷാകേസിലുള്ള സെറീനക്ക് ഒരു കിരീടംകൂടി നേടാനായാൽ ഇതിഹാസതാരം മാർഗരറ്റ് കോർട്ടിെൻറ 24 കിരീടങ്ങളുടെ റെക്കോഡിനൊപ്പമെത്താം.
വിംബിൾഡണിൽ എട്ടാം കിരീടം തേടിയാണ് 37കാരിയുടെ യാത്ര. ആസ്ട്രേലിയൻ ഒാപണിൽ ക്വാർട്ടറിലും ഫ്രഞ്ച് ഒാപണിൽ മൂന്നാം റൗണ്ടിലും പുറത്തായിരുന്ന സെറീന വിംബിൾഡണിലും മുൻറൗണ്ടുകളിൽ മികച്ച ഫോമിലായിരുന്നില്ല. എന്നാൽ, സെമിയിൽ എതിരാളിക്ക് കാര്യമായ പഴുതനുവദിക്കാതെയായിരുന്നു സെറീനയുടെ മുന്നേറ്റം. മുൻ ലോക ഒന്നാം നമ്പർ താരമായ ഹാലെപിന് ആദ്യ വിംബിൾഡൺ ഫൈനലാണിത്. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഒാപൺ മാത്രമാണ് ഹാലെപിെൻറ കൈവശമുള്ള ഗ്രാൻഡ്സ്ലാം കിരീടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.