കാൽമുട്ടിലെ പരിക്ക്; ദ്യോകോവിച് ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറി

കാൽമുട്ടിലെ പരിക്ക് കാരണം ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറി. ബുധനാഴ്ച കാസ്പർ റൂഡിനെതിരായ ​ക്വാർട്ടർ പോരാട്ടത്തിനിറങ്ങാനിരിക്കെയാണ് പിന്മാറ്റം. ഇതോടെ ദ്യോകോവിചിനെ മറികടന്ന് ജാനിക് സിന്നർ ഒന്നാം റാങ്കിലെത്തും.

ഫ്രാൻസിസ്കോ സെറുണ്ടോ​ളോക്കെതിരായ നാലാം റൗണ്ട് പോരാട്ടത്തിനിടെയാണ് ദ്യോകോവിച്ചിന് പരിക്കേറ്റത്. എം.ആർ.ഐ പരിശോധനയിൽ പരി​ക്കിന്റെ ആഴം വ്യക്തമായ​തോടെ പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കാസ്പർ റൂഡ് വാക്കോവറിലൂടെ സെമിയിലെത്തും. അലക്സാണ്ടർ സ്വരേവ്-അലക്സ് ഡെ മി​നൗർ മത്സരത്തിലെ വിജയിയാകും റൂഡിന്റെ എതിരാളി. ദ്യോകോവിചിന്റെ പിന്മാറ്റത്തോടെ രണ്ടുതവണ റണ്ണറപ്പായ കാസ്പർ റൂഡിന്റെ സാധ്യത വർധിച്ചിരിക്കുകയാണ്.  

Tags:    
News Summary - Knee injury; Djokovic pulls out of French Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.