സേ​ഫ്റ്റി ഓ​പ​റേ​ഷ​ൻ​സ്​ ക​മ്മി​റ്റി ഏ​കീ​കൃ​ത മെ​ഡി​ക്ക​ൽ കേ​ന്ദ്രം ലെ​ഖ് വി​യ ഫോ​ഴ്സ്​ ആ​സ്ഥാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം

മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ അ​സീ​സ്​ ബി​ൻ ഫൈ​സ​ൽ ആ​ൽ​ഥാ​നി

സ​ന്ദ​ർ​ശി​ക്കു​ന്നു

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ർ 2022 സെ​ക്യൂ​രി​റ്റി, സേ​ഫ്റ്റി ഓ​പ​റേ​ഷ​ൻ​സ്​ ക​മ്മി​റ്റി ഏ​കീ​കൃ​ത മെ​ഡി​ക്ക​ൽ കേ​ന്ദ്രം ലെ​ഖ് വി​യ ഫോ​ഴ്സ്​ ആ​സ്​​ഥാ​ന​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും ക​മാ​ൻ​ഡ​റു​മാ​യ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ അ​സീ​സ്​ ബി​ൻ ഫൈ​സ​ൽ ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് ഔ​ട്ട്പേ​ഷ്യ​ൻ​റ് ക്ലി​നി​ക്കു​ക​ൾ, ഗു​രു​ത​ര കേ​സു​ക​ൾ ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്​ എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന​താ​ണ് എ​സ്.​എ​സ്.​ഒ.​സി ഏ​കീ​കൃ​ത മെ​ഡി​ക്ക​ൽ കേ​ന്ദ്രം. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, ല​ഖ്വി​യ ഫോ​ഴ്സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ലോ​ക​ക​പ്പി​ന്റെ സു​ര​ക്ഷ​ക്കാ​യെ​ത്തു​ന്ന സേ​നാ​ഗം​ങ്ങ​ൾ​ക്കും പ്രാ​ഥ​മി​കാ​രോ​ഗ്യ ചി​കി​ത്സ എ​സ്.​എ​സ്.​ഒ.​സി മെ​ഡി​ക്ക​ൽ കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കും.

എ​സ്.​എ​സ്.​ഒ.​സി​ക്ക് കീ​ഴി​ലു​ള്ള​വ​ർ​ക്കാ​യി മി​ക​ച്ച മെ​ഡി​ക്ക​ൽ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ​രി​ശ്ര​മി​ച്ച​വ​ർ​ക്കെ​ല്ലാം ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും ടൂ​ർ​ണ​മെൻറി​നി​ട​യി​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ആ​രോ​ഗ്യ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഇ​ര​ട്ടി പ്ര​യ​ത്നം അ​നി​വാ​ര്യ​മാ​ണെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ല​ഖ്വി​യ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ അ​സീ​സ്​ ഫൈ​സ​ൽ ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

ഖ​ത്ത​രി സാ​യു​ധ​സേ​ന മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​അ​സ്അ​ദ് അ​ഹ്മ​ദ് ഖ​ലീ​ൽ, എ​സ്.​എ​സ്.​ഒ.​സി മാ​ൻ​പ​വ​ർ യൂ​നി​റ്റ് മേ​ധാ​വി കേ​ണ​ൽ ഡോ. ​മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ ഗ​യാ​തി​ൻ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ വി​ഭാ​ഗം മേ​ധാ​വി കേ​ണ​ൽ സാ​ലിം സ​ഈ​ദ് അ​ൽ റാ​ഷി​ദ്, യൂ​ണി​ഫൈ​ഡ് മെ​ഡി​ക്ക​ൽ സെൻറ​ർ മെ​ഡി​ക്ക​ൽ ടീം ​ഓ​പ​റേ​റ്റി​ങ് ത​ല​വ​ൻ ലെ​ഫ്. കേ​ണ​ൽ ഡോ. ​റാ​മി അ​ൽ ഖാ​ത​മി തു​ട​ങ്ങി​യ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​സ്.​എ​സ്.​ഒ.​സി യൂ​ണി​ഫൈ​ഡ് മെ​ഡി​ക്ക​ൽ സെൻറ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഡെൻറ​ൽ, ഒ​ഫ്താ​ൽ​മോ​ള​ജി, സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ഇ.​എ​ൻ.​ടി ക്ലി​നി​ക്കു​ക​ൾ, ഗൈ​ന​ക്കോ​ള​ജി, യൂ​റോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, ജ​ന​റ​ൽ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം മെ​ഡി​ക്ക​ൽ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണെ​ന്ന് കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ അ​ഫ​യേ​ഴ്സ്​ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്. കേ​ണ​ൽ ഡോ. ​ഖു​ലൂ​ദ് അ​ൽ സു​ബൈ​ഈ പ​റ​ഞ്ഞു. 

Tags:    
News Summary - World Cup SSOC Medical Center set up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.