വാഷിങ്ടൺ: സ്വന്തം രാഷ്ട്രമെന്ന ഫലസ്തീെൻറ ആവശ്യം നിരാകരിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും മുതിർന്ന ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ. സ്വയംഭരണം എന്നത് ഫലസ്തീൻ അർഹിക്കുന്നുണ്ടെന്നും എന്നാൽ, ഭരണം നടത്താൻ ഇപ്പോൾ അവർക്ക് പ്രാപ്തിയില്ലെന്നുമാണ് കുഷ്നർ അഭിപ്രായപ്പെട്ടത്.
ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ഇസ്രായേലിെൻറ ഇടപെടലില്ലാതെ ഒരു രാഷ്ട്രത്തെ മുന്നോട്ടുനയിക്കാൻ ഫലസ്തീന് പ്രാപ്തിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കുഷ്നറുടെ മറുപടി. എന്നാൽ, സമയമെടുത്താലും ഫലസ്തീൻ അതിന് പ്രാപ്തി നേടുമെന്ന പ്രതീക്ഷയുണ്ടെന്നും കുഷ്നർ സൂചിപ്പിക്കുന്നുണ്ട്.
പശ്ചിമേഷ്യൻ സമാധാനത്തിനായി യു.എസ് മുന്നോട്ടുവെക്കുന്ന േഫാർമുലയുടെ ഉപജ്ഞാതാവ് കുഷ്നറാണ്. ദ്വിരാഷ്ട്ര പരിഹാര ഫോർമുലയാണോ യു.എസ് മുന്നോട്ടുവെക്കുന്നത് എന്ന ചോദ്യത്തിന് പ്രതികരിക്കാൻ കുഷ്നർ തയാറായില്ല. ഇസ്രായേലിന് അനുകൂലമാകുമെന്നതിനാൽ യു.എസിെൻറ മധ്യസ്ഥതയിലുള്ള സമാധാനശ്രമങ്ങൾ ഫലസ്തീൻ തള്ളിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.