ജറൂസലം: ഇസ്രായേൽ-ഫലസ്തീൻ സമാധാന ചർച്ച പുനരാരംഭിക്കുന്നത് ലക്ഷ്യമിട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും മുഖ്യ പശ്ചിമേഷ്യൻ ഉപദേശകനുമായ ജാരദ് കുഷ്നർ ജറൂസലമിൽ എത്തി. രണ്ട് ദശകമായി യു.എസിെൻറ നേതൃത്വത്തിൽ നടന്നുവരുന്ന സമാധാന ശ്രമങ്ങൾ പരാജയമടഞ്ഞിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായും കുഷ്നർ കൂടിക്കാഴ്ച നടത്തി.
ജറൂസലം പഴയ നഗരത്തിൽ കൊല്ലപ്പെട്ട ഇസ്രായേലിെൻറ വനിതാ പൊലീസ് ഒാഫിസറുടെ കുടുംബത്തിന് ചെന്നെത്തിയയുടൻ കുഷ്നർ അനുശോചനം അറിയിച്ചു. അമേരിക്കൻ ജനതയുടെ അനുശോചനം അറിയിക്കാൻ ട്രംപ് തന്നെ ചുമതലപ്പെടുത്തിയതായി കുഷ്നർ അറിയിച്ചു.
1967ൽ നടന്ന പശ്ചിമേഷ്യൻ യുദ്ധത്തിെൻറ 50ാം വാർഷിക വേളയിലാണ് കുഷ്നറുടെ സന്ദർശനം. ഇൗ യുദ്ധത്തിലൂടെയായിരുന്നു വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, കിഴക്കൻ ജറൂസലം എന്നിവ ഇസ്രായേൽ പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.