ആഗോളതാപനം 1.5 ഡിഗ്രിയിൽ പിടിച്ചുനിർത്തും; ഗ്ലാസ്ഗോ കാലാവസ്ഥ ഉച്ചകോടി

ഗ്ലാ​സ്​​ഗോ: ആ​ഗോ​ള​താ​പ​നം 1.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​യി കു​റ​ക്കാ​മെ​ന്ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച്​ ഗ്ലാ​സ്​​ഗോ​യി​ൽ ഒ​ത്തു​കൂ​ടി​യ രാ​ജ്യ​ങ്ങ​ൾ പി​രി​ഞ്ഞു. സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന്​ യു.​എ​ൻ വി​ശേ​ഷി​പ്പി​ച്ച​പ്പോ​ൾ, വ​ഞ്ച​ന​യാ​ണെ​ന്നും ആ​രോ​പി​ച്ച്​ ക​രാ​ർ പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി. ശ​നി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി 200 ഓ​ളം രാ​ജ്യ​ങ്ങ​ളാ​ണ്​ ക​രാ​ർ അം​ഗീ​ക​രി​ച്ച​ത്.

ക​ൽ​ക്ക​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ള​വ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഉ​ച്ച​കോ​ടി​യി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നു​പ​ക​രം ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​മെ​ന്ന ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശം ഉ​ച്ച​കോ​ടി അം​ഗീ​ക​രി​ച്ചു. ചൈ​ന​യും ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തെ പി​ന്താ​ങ്ങി.

ര​ണ്ടാ​ഴ്​​ച​യോ​ളം സ്​​കോ​ട്​​ല​ൻ​ഡി​ലെ ഗ്ലാ​സ്​​ഗോ​യി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​തി​ട്ടും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ത​ട​യാ​നു​ള്ള പ്രാ​വ​ർ​ത്തി​ക​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന്​ സ്വീ​ഡി​ഷ്​ പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബ​ർ​ഗ്​ കു​റ്റ​പ്പെ​ടു​ത്തി.

യ​ഥാ​ർ​ഥ ന​ട​പ​ടി​ക​ൾ അ​ട​ച്ചി​ട്ട ചു​വ​രു​ക​ളും ക​ട​ന്ന്​ പു​റ​ത്തു​വ​ര​ണ​മെ​ന്നും ഗ്രെ​റ്റ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫ്രൈ​ഡേ മൂ​വ്​​മെൻറ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​രാ​ർ ജ​ന​ങ്ങ​ളോ​ടും ഭൂ​മി​യോ​ടു​മു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന്​ യു​ദ്ധ​ത്തി​നും പ​ട്ടി​ണി​ക്കു​മെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന അ​സ​ദ്​ റ​ഹ്​​മാ​ൻ ആ​രോ​പി​ച്ചു. ക​രാ​റി​ലെ പ്ര​ധാ​ന വ്യ​വ​സ്​​ഥ​ക​ൾ:

1. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ക്കാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം.

2. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ ഓ​രോ രാ​ജ്യ​ത്തി​‍െൻറ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വാ​ർ​ഷി​ക യോ​ഗം സം​ഘ​ടി​പ്പി​ക്കു​ക.

3. 2023ൽ ​ലോ​ക​നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​​ട്ടെ​റ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

4. ക​ൽ​ക്ക​രി അ​ട​ക്ക​മു​ള്ള ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ക. ക​ൽ​ക്ക​രി ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​വ​രു​ന്ന സ​ബ്​​സി​ഡി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക.

Tags:    
News Summary - Countries adopt Glasgow Climate Pact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.