യുക്രെയ്നിലെ വെടിനിർത്തൽ: ഫോണിൽ ചർച്ച നടത്തി ട്രംപും വ്ലാദിമിർ പുടിനും

യുക്രെയ്നിലെ വെടിനിർത്തൽ: ഫോണിൽ ചർച്ച നടത്തി ട്രംപും വ്ലാദിമിർ പുടിനും

മോസ്കോ: യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ 30 ദിവസത്തെ വെടിനിർത്തലടക്കമുള്ള വിഷയങ്ങളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനും ഒരു മണിക്കൂറിലേറെ ഫോൺ വഴി ചർച്ച നടത്തി.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടിയായി ഊർജ്ജം, അടിസ്ഥാന സൗകര്യ വിഷയങ്ങളിൽ പരിമിതമായ വെടിനിർത്തൽ നടത്താൻ ട്രംപും പുടിനും സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ശത്രുത അവസാനിപ്പിക്കാൻ യു. എസും സഖ്യകക്ഷികളും യുക്രെയ്‌നിനുള്ള സൈനിക, രഹസ്യാന്വേഷണ സഹായം അവസാനിപ്പിക്കണമെന്ന് പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടു.

വിവരങ്ങൾ ഔദ്യോഗികമായി വൈറ്റ് ഹൗസ് പിന്നീട് വെളിപ്പെടുത്തും. യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്ത ഭൂമി, മേഖലയിലെ വിവിധ വൈദ്യുതി നിലയങ്ങൾ എന്നിവ ചർച്ചയാകുമെന്ന്‌ പുടിൻ പറഞ്ഞിരുന്നു. വെടിനിർത്തൽ ധാരണകൾ വിശദീകരിക്കാൻ ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫ്‌ മോസ്കോ സന്ദർശിച്ചിരുന്നു. നേരത്തേയും പുടിനുമായി ട്രംപ് യുക്രെയ്ൻ വിഷയത്തിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു.


Tags:    
News Summary - Donald Trump and Putin discuss Ukraine ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.