തെഹ്റാൻ: തീപിടിച്ച് ഇറാെൻറ വലിയ നാവിക കപ്പലുകളിലൊന്നായ ഖാർഗ് മുങ്ങി. തെഹ്റാന് 1270 കി.മീ. അകലെയായി പേർഷ്യൻ ഗൾഫിെൻറ കവാടമായ ഒമാൻ ഗൾഫിനു സമീപമാണ് സംഭവം.
ബുധനാഴ്ച പുലർച്ചെ 2.25ന് കപ്പലിെൻറ എൻജിൻ മുറിയിൽനിന്ന് തുടങ്ങിയ തീ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. കപ്പൽ മുങ്ങുന്ന ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കപ്പലിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
20 മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കപ്പൽ കണ്ടെത്താനായില്ലെന്ന് ഫാർസ്, തസ്നിം വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ജീവനക്കാരെ മുഴുവൻ രക്ഷപ്പെടുത്തിയതായി ഇറാൻ അറിയിച്ചു. പരിശീലനക്കപ്പലായിരുന്നു ഖാർഗ് എന്നും അതിൽ 400ഓളം ജീവനക്കാർ ഉണ്ടായിരുന്നതായും ഇറാൻ സ്ഥിരീകരിച്ചു. 20 പേർക്ക് നിസ്സാര പൊള്ളലേറ്റു.
1977ൽ ബ്രിട്ടൻ നിർമിച്ച കപ്പൽ 1984ലാണ് ഇറാൻ സൈന്യത്തിെൻറ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.