ഇസ്ലാമബാദ്: പാക് സർക്കാർ വീണ്ടും ഇന്ധനവില വർധിപ്പിച്ചതോടെ ജോലി സ്ഥലത്തേക്ക് കഴുത വണ്ടിയിലെത്താൻ അനുമതി തേടി പാക് വ്യോമയാന അതോറിറ്റി (സി.എ.എ) ജീവനക്കാരൻ. കഴിഞ്ഞയാഴ്ചത്തെ വർധനക്കുശേഷം വെള്ളിയാഴ്ച വീണ്ടും ഇന്ധനവില കൂട്ടി. നിലവിൽ പെട്രോളിന് 209.86, ഡീസൽ 204.15 പാകിസ്താനി രൂപയാണ് ലിറ്ററിന് വില. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 വർഷമായി ജോലി ചെയ്യുന്ന രാജാ ആസിഫ് ഇഖ്ബാൽ ആണ് സി.എ.എ ഡയറക്ടർ ജനറലിന് ആവശ്യവുമായി കത്ത് നൽകിയത്. എന്നാൽ, ജീവനക്കാർക്ക് ഇന്ധന അലവൻസ് നൽകുന്നുണ്ടെന്നും മെട്രോ ബസ് സൗകര്യം ഏർപ്പെടുത്തിയതായും സി.എ.എ വക്താവ് സൈഫുല്ല ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.