കട്ടപ്പന: കണ്ണംപള്ളിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (100) നിര്യാതയായി. കുറുമ്പനാട് കാലായിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, റോസമ്മ, ജോസഫ് (റിട്ട. മാനേജർ, മലനാട് കാർഷിക വികസന ബാങ്ക്), മോളി, ഫിലോമിന, ആനിയമ്മ, സിസ്റ്റർ ടിൻസി (എഫ്.സി.സി). മരുമക്കൾ: ആനിക്കാട് മണിവേലിൽ പരേതനായ കുഞ്ചെറിയ, ഇരുപതേക്കാർ നെല്ലിക്കൽ പരേതനായ സ്കറിയ, ഡൽഹി വാഴപ്പള്ളിയിൽ സൈമൺ, ഉപ്പുതോട് വേഴാമ്പശ്ശേരിയിൽ മേരി (റിട്ട. അധ്യാപിക), ഈട്ടിത്തോപ്പ് തോവലനിക്കൽ ടോമി, നത്തുകല്ല് ഓവേലിൽ സണ്ണി, ബാലഗ്രാം പുറപ്പന്താനത്ത് ജയിംസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.