കൊട്ടാരക്കര: പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ പിതാവ് പുത്തൂർ പൂവറ്റൂർ പടിഞ്ഞാറ് മാവടി പാലോട്ടു വൈഷ്ണവം വീട്ടിൽ പി. ചെല്ലപ്പൻ പിള്ള (84-റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: ലീല സി. പിള്ള. മക്കൾ: പി.എൽ. വീണ റാണി (അധ്യാപിക, ജി.എൽ.പി സ്കൂൾ, പന്മന), പി.സി. വിഷ്ണുനാഥ് (എം.എൽ.എ, കുണ്ടറ നിയോജകമണ്ഡലം, എ.ഐ.സി.സി സെക്രട്ടറി). മരുമക്കൾ: കെ.ജി. കൃഷ്ണകുമാർ (റിട്ട. ഹെഡ് ഡ്രാഫ്റ്റ് മാൻ സർവേ വകുപ്പ് ), കനകഹാമ (കർണാടക കവയിത്രി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. സഞ്ചയനം 10ന് രാവിലെ എട്ടിന്. രാഹുൽ ഗാന്ധി എം.പി, മുഖ്യമന്ത്രി പിണറായി വിജയൻ, എ.കെ. ആൻറണി ഉൾപ്പെടെ നേതാക്കൾ അനുശോചിച്ചു.