ചാരുംമൂട്: ചാരുംമൂട് വൈശാഖിൽ (ചാരിന്റെ വടക്കതിൽ) പരേതനായ ഡോ.യൂസുഫ് കുട്ടിയുടെ ഭാര്യ നസീമ (74) നിര്യാതയായി. തിരുവനന്തപുരം മംഗലപുരം പീസ് കോട്ടേജിൽ കുടുംബാംഗമാണ്. മക്കൾ: വൈ. ഹിലാൽ (ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ, ദുബൈ), ഡോ. വൈ.സലീന (അധ്യാപിക, ഗവ.എച്ച്.എസ്.എസ്, പാളയംകുന്ന്). മരുമക്കൾ: ഡോ. സഫീറ ഹിലാൽ (ഇന്ത്യൻ ഹൈസ്കൂൾ, ദുബൈ), ഷജാർ (സോഫ്റ്റ്വെയർ എൻജിനീയർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.