ചെങ്ങന്നൂർ: ആലാ പെണ്ണുക്കര തേവരക്കോട് വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. മക്കൾ: ടി.കെ. രാധാമണി, രാഗിണി, രേണുക, പുഷ്പലത, ടി.കെ. രജനി (അംഗൻവാടി അധ്യാപിക, ആലാ), ടി.കെ. രാജി (കേരള പൊലീസ്, മാന്നാർ സ്റ്റേഷൻ), രജില, ടി.കെ. രതീഷ് (എക്സൈസ് മാവേലിക്കര). മരുമക്കൾ: ടി.എം. രത്നാകരൻ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), കെ.പി. ശശി (റിട്ട. എസ്.ഐ, കേരള പൊലീസ്), രാജൻ (ഓവർസിയർ, ചിറ്റാർ പഞ്ചായത്ത്), കെ. ഗോപാലകൃഷ്ണൻ (ടെക്നീഷൻ, തിരുവനന്തപുരം മെഡിക്കൽ കോളജ്), കെ.വി. പ്രകാശ് (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, കിടങ്ങറ), ആതിര (അധ്യാപിക, പുതിയകാവ് എൽ.പി.എസ്), പരേതരായ ജനാർദനൻ, രാജൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.