മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ വിയാനി (ബ്രിജിറ്റ് -78) നിര്യാതയായി. നാഗപ്പുഴ കുഴിക്കണ്ണിയില്‍ പരേതരായ പൈലി-മറിയം ദമ്പതികളുടെ മകളാണ്. പൈങ്ങോട്ടൂര്‍, വിമലഗിരി, നെയ്ശ്ശേരി, പള്ളിക്കാമുറി, കരിമണ്ണൂര്‍, വെളിയേല്‍ച്ചാല്‍, പനംകുട്ടി, നിര്‍മല ഭവന്, നിര്‍മല സദന്, തലയനാട്, വണ്ടമറ്റം, ഈട്ടിന്തോപ്പ്, മുരിക്കാശ്ശേരി എന്നീ ഭവനങ്ങളില്‍ സുപ്പീരിയര്‍, അസി. സുപ്പീരിയര്‍ എന്ന നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: മാത്യുപൈലി, റോസക്കുട്ടി, മേരി, പരേതരായ ജോസഫ്, തോമസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഈസ്റ്റ് വാഴപ്പിള്ളി ഫ്രാന്‍സിസ്ക്കന്‍ ക്ലാര മഠം സെമിത്തേരിയില്‍.