മൂവാറ്റുപുഴ: എഫ്.സി.സി ലൂർദ് മാത ഭവനാംഗമായ സിസ്റ്റർ പെട്രീന (86) നിര്യാതയായി. പൈങ്ങോട്ടൂർ, വെള്ളയാംകുടി, മുരിക്കാശ്ശേരി എന്നിവിടങ്ങളിൽ നഴ്സറി അധ്യാപികയായും തെന്നത്തൂർ മഠത്തിൽ സുപ്പീരിയറായും വെളിയേല്‍ച്ചാൽ, പനംകുട്ടി മഠങ്ങളിൽ അസി. സുപ്പീരിയറായും തലയനാട്, പള്ളിക്കാമുറി, ജോസ്ഗിരി, ഞായപ്പിള്ളി, തേവര, വാഴപ്പിള്ളി, ഇഞ്ചത്തൊട്ടി, ശാന്തിനികേതൻ, നിർമല നിവാസ്, നിർമഗലാരാം, നിർമല സദൻ എന്നീ ഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരപ്പ (കാസർകോട്) ഇടവക പരേതരായ മാണി-ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ എബ്രാഹം, ജോസഫ്, മേരി ജോസഫ്, ജോര്‍ജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ഈസ്റ്റ് വാഴപ്പിള്ളി മഠം വക സെമിത്തേരിയിൽ.