ഒല്ലൂര്‍: ബൈക്ക് തട്ടി പരിക്കേറ്റ കാൽനടക്കാരനായ ഗൃഹനാഥന് മരിച്ചു. എടക്കുന്നി സെൻറ് വിന്‍സൻറ് കോളനിയിലെ പരേതനായ മാളിയേക്കല്‍ അന്തോണിയുടെ മകന് ജോർജാണ് (67) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് എഴോടെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ ജോർജിനെ ജനറല്‍ ആശുപത്രിയില്‍ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീല. മക്കള്‍: ജിഷ, ജിനി. മരുമക്കള്‍: ജൂബി, പ്രമോദ്.