പാവറട്ടി: അപകടവുമായി ബന്ധപ്പെട്ട പരാതിയിൽ വിളിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചു. ഇയാൾക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു.
ഏങ്ങണ്ടിയൂർ സ്വദേശി വെളിയിൽ പുത്തൻവീട് നിസാമുദ്ദീൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പാടൂരിലുണ്ടായ അപകടത്തിൽ അന്വേഷണത്തിെൻറ ഭാഗമായി വിളിപ്പിച്ചതായിരുന്നുവത്രെ. സ്റ്റേഷനിലെത്തിയെങ്കിലും പുറത്ത് നിന്നിരുന്ന നിസാമുദ്ദീൻ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. നിസാമുദ്ദീൻ ഹൃദ്രോഗിയായിരുന്നുവെന്ന് പറയുന്നു. കോവിഡ് പരിശോധനയിലാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്.