കല്ലടിക്കോട്: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. കോണിക്കഴി തത്രം കാവിൽകുന്ന് കണ്ണനാണ് (64) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
മാർച്ച് 13ന് രാത്രി കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിൽ കോണിക്കഴി തത്രം കാവിൽ കുന്നിൽ നിയന്ത്രണം വിട്ട ഓട്ടോ വീടിന് മുന്നിൽ നിന്ന കണ്ണനെ ഇടിച്ചിട്ടശേഷം വൈദ്യുതിത്തൂണിൽ ഇടിച്ചുമറിഞ്ഞിരുന്നു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. കണ്ണൻ കൂലിപ്പണിക്കാരനാണ്.
ഭാര്യ: തത്ത. മക്കൾ: രാധാലക്ഷ്മി, രാജി, രമ്യ, അയ്യപ്പൻ. മരുമക്കൾ: സ്വാമിനാഥൻ, രതീഷ്.