ആലത്തൂർ: കാവശ്ശേരി ആനമാറി കവളപ്പാറ വീട്ടിൽ പരേതനായ കെ.വി. പഴനാലന്റെ ഭാര്യ ജാനകി (73) നിര്യാതയായി. കാവശ്ശേരി പരക്കാട്ട് ക്ഷേത്രത്തിൽ കർക്കടകത്തിൽ രാമായണ പാരായണം നടത്തിവന്ന സംഘത്തിലെ അംഗമായിരുന്നു. മക്കൾ: അജിത (കഴനി സഹകരണ ബാങ്ക്), മോഹൻദാസ്, ഗീത, ഹരിദാസ്. മരുമക്കൾ: വിജയൻ (ആദിത്യ ടീ സ്റ്റാൾ, മലമൽപ്പാടം), മാലതി, മോഹനൻ (മിൽമ ബൂത്ത്, ആയുർവേദ ജില്ല ആശുപത്രി പാലക്കാട്) സുമ. സഹോദരങ്ങൾ: ലക്ഷ്മി, നാരായണൻ.