കാളികാവ്: മഞ്ഞപ്പെട്ടി ചെല്ലക്കൊടിയിൽ താമസിക്കുന്ന കെ.സി. ബീരാൻകുട്ടി മാസ്റ്റർ (76) നിര്യാതനായി. എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല റിട്ട. ഹെഡ്മാസ്റ്ററാണ്. പിതാവ്: പരേതനായ കോമുള്ളൻചാലിൽ അബൂബക്കർ മാസ്റ്റർ. ഭാര്യ: ആയിശ. മക്കൾ: ജഷീല, സുനിതാബി, ഷാജി (ഇരുവരും അധ്യാപകർ, എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല), ഷക്കീല. മരുമക്കൾ: മുസദ്ദിഖ് (റിട്ട. അധ്യാപകൻ, എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല), മുഹമ്മദ് സയ്യിദ് (അധ്യാപകൻ, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ), പി.സി. ഷാനിബ (അധ്യാപിക, ആർ.എം.എച്ച്.എസ്.എസ് മേലാറ്റൂർ), സി. ലിയാക്കത്തലി. സഹോദരങ്ങൾ: ഹംസ (പോസ്റ്റ്മാസ്റ്റർ, കൂരാട്), അബ്ദുൽ ഹമീദ് (റിട്ട. എസ്.ഐ), ഖദീജക്കുട്ടി, സഫിയ, സുബൈദ, പരേതരായ കുഞ്ഞിപ്പാത്തുമ്മ, മുഹമ്മദ് കുട്ടി (വില്ലേജ് അസിസ്റ്റന്റ്), അബ്ദുൽ കരീം.