മാനന്തവാടി: കോക്കടവ് എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക മാനന്തവാടി ചെറൂർ പ്രണവം വീട്ടിൽ എം.ജി. ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. മൊതക്കര ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ എൻ. ഭാസ്കരന്റെ ഭാര്യയാണ്. മക്കൾ: സതീഷ് (കോഴിക്കോട്), ഗിരീഷ് (ഓട്ടോഡ്രൈവർ, മാനന്തവാടി), സിതാര (അധ്യാപിക, കോക്കന്നൂർ ഗവ. ഹൈസ്കൂൾ, ബാലുശ്ശേരി), സാഹിദ (ക്യൂൻസ് ടൈലർ ഷോപ്, മാനന്തവാടി). മരുമക്കൾ: പുഷ്പ (മൂലമറ്റം, തൊടുപുഴ), മധു (ബാലുശ്ശേരി), ഷാജി (ഇരിങ്ങൽ, വടകര). സംസ്കാരം ചൊവ്വാഴ്ച 12ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ശാന്തികവാടം ശ്മശാനത്തിൽ.