സുൽത്താൻ ബത്തേരി: മേരിമക്കൾ സന്യാസിനി സമൂഹത്തിലെ ബത്തേരി പ്രൊവിൻസ് അംഗമായ സിസ്റ്റർ ഹെഡിജ് (79) നിര്യാതയായി. കലയന്താനി വട്ടവനാല്‍ പരേതരായ ഇട്ടിയവിരാ- ത്രേസ്യ ദമ്പതികളുടെ മകളാണ്. മാർത്താണ്ഡം, അഞ്ചൽ, കോന്നി, നിലമ്പൂർ, കടബ, മാവേലിക്കര, കടബ, മാനന്തവാടി, ബത്തേരി മുതലായ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: വത്സ (തളിപ്പറമ്പ്), ലൈല (നാഗപ്പുഴ), ജെയ്ൻ (പാറപ്പുഴ), ജെസ്സി (മൂവാറ്റുപുഴ), ആൻസി (തൊടുപുഴ), സിസ്റ്റർ ശുഭ തെരേസ് (ഡി.എം കോൺവെൻറ്, പുൽപള്ളി).