താമരശ്ശേരി: താമരശ്ശേരി രൂപതാംഗം ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84) നിര്യാതനായി. പാലാ രൂപതയിലെ കൊഴുവനാൽ ഇടവകയിൽ പരേതരായ ജോൺ - അന്ന ദമ്പതികളുടെ മകനാണ്. 1967 ഡിസംബർ 17ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു.
1968ൽ അവിഭക്ത തലശ്ശേരി അതിരൂപതയിലെ ആലക്കോട് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി. ഈരൂട്, ഷീരാടി, മാടത്തിൽ, പൂഴിത്തോട്, കണ്ണിവയൽ, മാനടുക്കം, പടുപ്പ്, കല്ലാനോട്, കക്കയം, കട്ടിപ്പാറ, വിളക്കാംതോട്, കണ്ണോത്ത്, കൂരാച്ചുണ്ട്, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, മരിയാപുരം, മഞ്ഞുവയൽ, കുപ്പായക്കോട് എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പേർസനൽ ബോർഡ് അംഗം, കോർപറേറ്റ് ഏജൻസി അഡ്വൈസറി ബോർഡ് അംഗം, കൺസൾട്ടർ, എപ്പാർക്കിയൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏലിക്കുട്ടി തീക്കുഴിവയലിൽ (ചക്കിട്ടപാറ), തോമസ് പൂക്കുളം (നരിനട) പരതരായമത്തായി പൂക്കുളം (നരിനട), ജോസഫ് പൂക്കുളം, ജോൺ പൂക്കുളം എന്നിവർ സഹോദരങ്ങളാണ്.സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10ന് ഈരൂട് സെന്റ് ജോസഫ്സ് ദൈവാലയ സെമിത്തേരിയിൽ.