സുല്‍ത്താന്‍ബത്തേരി: മുസ്ലിംലീഗ് നേതാവും, ഡബ്ള്യു.എം.ഒ. ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ എം.എ. മുഹമ്മദ് ജമാലിന്റെ സഹോദരന് അഹമ്മദ് തയ്യൂബ് (80) നിര്യാതനായി. മൈസൂരിലെ സ്വവസതിയിലായിരുന്നു മരണം. ഭാര്യ: സഈദാ ബീഗം. മക്കള്‍: ബിലാല്‍ അഹമ്മദ്, ബീവി സാറ, ബീവി ഹാജറ, ഉല്‍ഫത്ത് ഐഷ, ഹിലാല്‍ അഹമ്മദ്, ജലാല്‍ അഹമ്മദ്, ജമാല്‍ അഹമ്മദ്. മരുമക്കള്‍: ഐഷാബി, സയ്യിദ് ഇംതിയാസ്, സയ്യിദ് ഇനായത്തുള്ള, അംറീന്, ഫര്‍നാസ് ബാനു, ഫിര്‍ദൗസ് കൗസര്‍, പരേതരായ സദാഖത്ത് അലിഖാന്. മറ്റു സഹോദരങ്ങള്‍: ആമിന, ഫാത്തിമ ബിവി, പരേതരായ മുഹമ്മദ് താഹിര്‍, റഹ്മത്ത് ബീവി, മുനീറ, മിസ്ബാഹ്, സൈനബ, ഖദീജ ബിവി.