പരവനടുക്കം: വളപ്പോത്ത് തോട്ടത്തിൽ തുളിച്ചേരി കരുണാകരൻ നായർ (72) നിര്യാതനായി. ചെമ്മനാട് പഞ്ചായത്ത് മുൻ അംഗം, കോൺഗ്രസ് ചെമ്മനാട് മണ്ഡലം വൈസ് പ്രസിഡൻറ്, തായന്നൂർ-വളപ്പോത്ത് എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, കോട്ടരുവം മഹാവിഷ്ണുമൂർത്തി ദേവസ്ഥാന ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പ്രിയദർശിനി കലാവേദി രക്ഷാധികാരി. ഭാര്യ: എ. പത്മാവതി.
മക്കൾ: കിഷോർകുമാർ, അനീഷ് കുമാർ (അസി. മാനേജർ, ഐ.ഡി.ബി.ഐ ബാങ്ക്, മംഗളൂരു), ഹരീഷ് കുമാർ, ചിത്രജ്യോതി. മരുമക്കൾ: സുജിത, സബിത, സുകന്യ, മേഘാനന്ദ്. സഹോദരങ്ങൾ: ടി. മാധവൻ നായർ, സരോജിനിയമ്മ, ഭവാനി, തമ്പാൻ നായർ, രാജേന്ദ്രൻ നായർ (ഇരുവരും അബൂദബി), ഇന്ദിര.