കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ബാറിലെ അഭിഭാഷകർ എൻ. വിജയകുമാർ (79) നിര്യാതനായി. കാരാട്ടുവയൽ സ്വദേശിയാണ്. ഭാര്യ: ഇന്ദിര. മക്കൾ: നിശാന്ത്, പരേതയായ മഞ്ജുഷ. മരുമകൾ: ശാരിക. സഹോദരങ്ങൾ: കാർത്യായനി, മുൻ എം.എൽ.എ അഡ്വ. കെ. പുരുഷോത്തമൻ, എൻ. ഗംഗാധര ദാസ് (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, വിദ്യാഭ്യാസവകുപ്പ്), എൻ. ജയപ്രകാശ് (സയന്റിസ്റ്റ്, അമേരിക്ക), എൻ. യതീന്ദ്രൻ (റിട്ട. മാനേജർ, കനറാ ബാങ്ക്), എൻ. രാജേശ്വരി (റിട്ട. വിജയ ബാങ്ക്), എൻ. അശോക് കുമാർ (റിട്ട. ഇന്ത്യൻ ബാങ്ക്), ശോഭ റാണി ( മുംബൈ).