മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗം സിസ്റ്റര്‍ ലെയോ (അന്നമ്മ -100) നിര്യാതയായി. ചങ്ങനാശ്ശേരി-കുറിച്ചി ഇടവക കറുകപ്പറമ്പില്‍ പരേതരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ കുട്ടപ്പന്, ഫാ. ചെറിയാന് കറുകപ്പറമ്പില്‍ എം.എസ്.എഫ്.എസ് (വിശാഖപട്ടണം പ്രോവിന്‍സ്), ബ്രദർ ടോം കറുക എസ്.ജെ (പട്ന പ്രോവിന്‍സ്), സിസ്റ്റര്‍ കലിസ്റ്റാ സി.എം.സി (പാലാ), സിസ്റ്റര്‍ സോഫിയ എഫ്.സി.സി (എറണാകുളം), ജോര്‍ജ് ജോസഫ്, ജയിംസ് ജോസഫ്. റവ. ഡോ. ജോബി കറുകപ്പറമ്പില്‍ (സെക്രട്ടറി, സി.ബി.സി.ഐ എക്യുമെനിക്കല്‍ കമീഷന്) സഹോദരപുത്രനും സിസ്റ്റര്‍ ടെസി കറുകപ്പറമ്പില്‍ സഹോദരപുത്രിയുമാണ്. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, പ്രൊവിന്‍ഷ്യല്‍ ട്രഷറര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കരിമണ്ണൂര്‍, പൈങ്ങോട്ടൂര്‍, വെളിയേല്‍ച്ചാല്‍, ഏഴല്ലൂര്‍, ചെമ്പകപ്പാറ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായും പ്രധാനാധ്യാപികയായും വണ്ടമറ്റം, ഇഞ്ചത്തൊട്ടി, കലൂര്‍, തൊമ്മന്‍കുത്ത്, വാഴക്കാല, പള്ളിക്കാമുറി, വാഴപ്പിള്ളി എന്നീ ഭവനങ്ങളില്‍ സുപ്പീരിയര്‍, അസിസ്റ്റന്റ് സുപ്പീരിയര്‍, ട്രഷറര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാന്‍സിസ്കന്‍ ക്ലാരമഠം വക സെമിത്തേരിയില്‍.