Obituary
ചങ്ങനാശ്ശേരി: പുഴവാത് തൈക്കൂട്ടത്തില്‍ (തരകന് വീട്ടില്‍) പരേതനായ എം.എച്ച്. ബാപ്പുകണ്ണ് റാവുത്തറുടെ (റിട്ട. പഞ്ചായത്ത്) ഭാര്യ ഐഷാ ബീവി (85) നിര്യാതയായി. വല്ലന മേലേതില്‍ കുടുംബാംഗമാണ്. മക്കള്‍: അന്‍സാരി ബാപ്പു (റിട്ട. പഞ്ചായത്ത് വകുപ്പ്), ബാനാ ബാപ്പു, സലീന ബാപ്പു. മരുമക്കള്‍: വി.എം. മുഹമ്മദ് അടിവാട് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പി.ഡബ്ല്യു.ഡി), കെ.ബി. ബഷീര്‍ ചെറുവട്ടൂര്‍ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി), ഷീബ അന്‍സാരി സൂതകുളം.
ആനക്കര: തൃശൂര്‍ പേരാമംഗലത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പട്ടാമ്പി പാലത്തിന് സമീപം ഭാരതപ്പുഴയില്‍ കണ്ടെത്തി. ഗുരുവായൂര്‍ കാരക്കാട് കുറുവങ്കാട്ടില് സുരേഷ് കുമാറിന്റെ മകളും പേരാമംഗലം കാര്യാട്ടുകര സനീഷിന്റെ ഭാര്യയുമായ ഹരിതയുടെ (28) മൃതദേഹമാെണന്ന് ബന്ധുക്കള്‍ പട്ടാമ്പിയിലെത്തി തിരിച്ചറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ പേരാമംഗലത്ത് നിന്ന് കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. തൃത്താല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നെന്മാറ: നെന്മാറ വല്ലങ്ങി വേല കാണാനെത്തിയ രണ്ട് പേർ വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചു. ചിറ്റൂർ വണ്ടിത്താവളം ചുള്ളിമടയിൽ രാജന്റെ മകൻ ജിജേഷിനെ (24) തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് പഴവിള മേലെ പുത്തൻവീട്ടിൽ സുകുമാരന്റെ മകൻ മുരുകൻ (52) വേലപറമ്പിൽ ഞായറാഴ്ച രാത്രി 9.30ഓടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. എറണാകുളം ഫോർട്ട് കൊച്ചി ആർ.ആർ. ഓഫിസിലെ സ്പെഷൽ റവന്യൂ ഇൻസ്പെക്ടർ ആയിരുന്നു. കൂട്ടുകാരോടൊത്ത് പകൽ വേലക്ക് എത്തിയതായിരുന്നു ജിജേഷ്. രാത്രി ഭക്ഷണത്തിന് ശേഷം കൂട്ടം തെറ്റിപ്പോയ ജിജേഷിനെ കാണാതായതോടെ കൂട്ടുകാർ നെന്മാറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ജിജേഷിന്റെ മൃതദേഹം നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ കണ്ടെത്തുകയായിരുന്നു. മണ്ണുമാന്തിയന്ത്രം ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജിജേഷ്. മാതാവ്: സജിത. സഹോദരി: രാജിഷ. ഭാര്യാസഹോദരനോടൊപ്പം നെന്മാറ വേല കാണാനെത്തിയ മുരുകൻ രാത്രി 9.30ഓടെയാണ് വേലപ്പറമ്പിൽ കുഴഞ്ഞുവീണത്. ഉടൻ നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 10.40ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് നെന്മാറ പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ചിറ്റൂർ തഹസിൽദാർ അമൃതവല്ലിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
വടക്കഞ്ചേരി: ദേശീയപാത എരേശൻകുളം പെട്രോൾ പമ്പിനു സമീപം സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു. വടക്കഞ്ചേരി പ്രധാനി വാക്കോട് കുളത്തിങ്കൽ വിജയനാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ പെട്രോൾ പമ്പിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വിജയനെ ഉടൻ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. റബർ ടാപ്പിങ് തൊഴിലാളിയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച വൈകീട്ട് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ഉഷ. മക്കൾ: അജിഷ്, അനീഷ്, അജിത, അനിത. മരുമക്കൾ: വിജയകുമാർ, സുരേഷ്, പ്രസീത, ജസീല.
വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. അഞ്ചുമൂർത്തിമംഗലം തെക്കേതറ കൈക്കോള തറ പരേതനായ ഗണേശന്റെ ഭാര്യ മണി (62) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൈകൊളത്തറ കൃഷ്ണന്റെ ഭാര്യ പ്രേമക്ക് (56) ഗുരുതര പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെ മണ്ണുത്തിയിലേക്ക് പോയിരുന്ന കാർ ഡിവൈഡറിനു മുകളിലൂടെ പാഞ്ഞ് വന്നാണ് റോഡ് മുറിച്ച് കടക്കാൻ ഡിവൈഡറിൽ നിന്നിരുന്ന സ്ത്രീകളെ ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മണിയെ രക്ഷിക്കാനായില്ല. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. ഡ്രൈവർ കോയമ്പത്തൂർ സ്വദേശി ഗൗതമിനെ (35) വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മണിയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും. മക്കൾ: ശെൽവി, ശാന്തി, മണികണ്ഠൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ.
എലപ്പുള്ളി: എടക്കോട് പള്ളത്ത് വീട്ടിൽ പരേതനായ മണിയുടെ ഭാര്യ സുഭദ്ര (70) നിര്യാതയായി. മക്കൾ: രാജേഷ്, വിനേഷ്, രജനി, സിന്ധുമോൾ. മരുമക്കൾ: രേഖ, സതീദേവി, മണികണ്ഠൻ, ഉദയശങ്കർ.
ചെർപ്പുളശ്ശേരി: വെട്ടത്ത് പരേതനായ നാരായണൻ മൂപ്പന്റെ മകൻ രാമകൃഷ്ണൻ (57) നിര്യാതനായി. ടൗണിൽ ദീർഘകാലം ടാക്സി ഡ്രൈവർ ആയിരുന്നു. ഭാര്യ: രാധാദേവി. മക്കൾ: ഹരിത, ഹരീഷ്. മരുമകൻ: സന്തോഷ്. മാതാവ്: ലക്ഷ്മിക്കുട്ടി.
പാലക്കാട്: പേഴുങ്കരയിൽ താമസിക്കുന്ന പോക്കറിന്റെ മകൻ എ.പി. ഹംസ (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സാഫിന, മാരിയത്തുൽ ഖിബ്ത്തിയ, നാസർ. മരുമക്കൾ: നസീർ, ഇസ്മായിൽ, സുമയ്യ.
അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി കാരിവീട്ടിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഗോവിന്ദകൃഷ്ണൻ, മധുസൂദനൻ, മല്ലിക. മരുമക്കൾ: സ്മിത, ലീന.
മുണ്ടൂർ: കൊളമുള്ളി വീട്ടിൽ കെ.എം. വിനോദ് (43) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: സുരജ്, സുമിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് വൈദ്യുതി ശ്മശാനത്തിൽ.
മംഗലംഡാം: കല്ലാനക്കര മണക്കളം ശിവദാസൻ (63) നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കൾ: അജീഷ്, സിനു. മരുമകൻ: സന്തോഷ്.
മണ്ണൂർ: കിഴക്കുംപുറം കോഴിച്ചുണ്ടയിൽ മൊയ്തീൻ കുട്ടി (76) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: സൈനുദ്ദീൻ, ഖമറുദ്ദീൻ, അസ്സൈനാർ, ഷാജുദ്ദീൻ, സലീന. മരുമക്കൾ: ഷാജിത, ഷാജിത, നസീന ഷാഹിന, ഷബീറലി.