Obituary
ചെറുതുരുത്തി: വസ്ത്ര വ്യാപാരി കടയിൽ കുഴഞ്ഞുവീണ് മരിച്ചു. പൈങ്കുളം അയ്യപ്പനെഴുത്തച്ഛൻപടിക്ക് സമീപം നിവിൻ മൾട്ടി സ്റ്റോർ എന്ന വസ്ത്ര കട നടത്തുന്ന പൈങ്കുളം കുന്നത്ത് വീട്ടിൽ രാമചന്ദ്രനാണ് (അനിയൻ നായർ -64) തിങ്കളാഴ്ച രാവിലെ ഒമ്പതിന് കടയിൽ കുഴഞ്ഞുവീണ് മരിച്ചത്. പരേതനായ നാരായണൻ നായരുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: രാഗീഷ്, രാഹുൽ, അനുരാഗ്. മരുമക്കൾ: ദീപിക, സെബീന, ശില്പ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഷൊർണ്ണൂർ ശാന്തിതീരത്ത്.
വടക്കാഞ്ചേരി: പാർളിക്കാട് റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോൺക്രീറ്റ് സ്ലാബ് നിർമാണ തൊഴിലാളി പാർളിക്കാട് കിഴക്കേകര സുരേന്ദ്രന്റെ മകൻ സുജീഷിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. മാതാവ്: അജിത. സഹോദരൻ: ശ്രീജേഷ്.
കാഞ്ഞാണി: പെരുമ്പുഴ പാടത്തിനുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. വാടാനപ്പള്ളി ഗണേശ മംഗലം അറക്കവീട്ടിൽ അബ്ദുല്ലയുടെ മകൻ ഷിഹാസാണ് (ചാച്ചു -36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗണേശമംഗലം സ്വദേശി കിരണിന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഷിഹാസിനെ ഉടൻ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു. റോഡിലെ ഫുട്പാത്തിലേക്ക് തെറിച്ചുവീണ കിരണിനെ പിന്നീടാണ് കണ്ടെത്തിയത്. നാട്ടുകാർ തൃശൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ഷിഹാസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മാതാവ്: ജമീല. ഭാര്യ: നസീറ. ഏക മകൻ: ജാസിൽ.
കാഞ്ഞാണി: പെരുമ്പുഴ പാടത്തിനുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. വാടാനപ്പള്ളി ഗണേശ മംഗലം അറക്കവീട്ടിൽ അബ്ദുല്ലയുടെ മകൻ ഷിഹാസാണ് (ചാച്ചു -36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗണേശമംഗലം സ്വദേശി കിരണിന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ഷിഹാസിനെ ഉടൻ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു. റോഡിലെ ഫുട്പാത്തിലേക്ക് തെറിച്ചുവീണ കിരണിനെ പിന്നീടാണ് കണ്ടെത്തിയത്.
നാട്ടുകാർ തൃശൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ഷിഹാസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മാതാവ്: ജമീല. ഭാര്യ: നസീറ. ഏക മകൻ: ജാസിൽ.
കളമശ്ശേരി: പള്ളിലാംകര പുന്നക്കാട്ട് വീട്ടിൽ പരേതനായ ഉമ്മറിന്റെ മകൻ അബ്ദുൽഅസീസ് (53) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ശിഹാസ്, നിയാസ്. മരുമകൾ: തസ്ന.
പള്ളുരുത്തി: പെരുമ്പടപ്പ് കാട്ടിപ്പറമ്പിൽ പരേതനായ ശിവരാമന്റെ മകൻ അനിൽകുമാർ (48) നിര്യാതനായി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന സെക്രട്ടറിയായിരുന്നു. മാതാവ്: പരേതയായ സരോജിനി. സഹോദരങ്ങൾ: അജിത്, അജിത.
ആലുവ: കനാൽ റോഡ് ഫ്രണ്ട്ഷിപ് ഹൗസിന് സമീപം ആളംപറമ്പിൽ എ.കെ. അബ്ദുൽ മജീദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷീബ, ഷിഹാബ്. മരുമക്കൾ: സിറാജ്, ഷഹിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആലുവ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ചെങ്ങന്നൂർ: ആലാ പെണ്ണുക്കര കേശവേശ്വരം വീട്ടിൽ പരേതനായ ടി.പി. ഭാസ്കരൻ പിള്ളയുടെ ഭാര്യ സി.കെ. കമലമ്മ (87) നിര്യാതയായി. കായംകുളം പത്തിയൂർ കുളത്തിന്റെ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ബി.കെ. മോഹൻ ദാസ് (സെക്രട്ടറി, ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് യൂനിയൻ), വിജയകുമാർ, ലേഖ. മരുമക്കൾ: ശ്രീലത, ഇന്ദുലേഖ (കുറത്തികാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, മാവേലിക്കര), അനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
കായംകുളം: എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിന് സമീപം തങ്ങൾ പറമ്പിൽ നദീർ കുട്ടി (77) നിര്യാതനായി. അത്തർ, മുസ്ഹഫ് വ്യാപാരിയായിരുന്നു. ഭാര്യ: ഉമ്മുക്കുൽസ്. മക്കൾ: നബീസത്ത്, താഹ, അമീൻ, അനസ്, ഉനൈസ്, സുമയ്യ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് പുത്തൻതെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മാരാരിക്കുളം: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് കർഷക അവാർഡ് ജേതാവായ എസ്.എൽ പുരം രംഗകല ഓഡിറ്റോറിയത്തിനുസമീപം തൈവപ്പിൽ ആനന്ദൻ (72) മരിച്ചു. മികച്ച പച്ചക്കറി കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കഞ്ഞിക്കുഴി നെടുമ്പ്രം പാൽ സൊസൈറ്റിക്കുസമീപം തിങ്കളാഴ്ച ഉച്ചക്ക് സ്കൂട്ടറുകൾ കൂട്ടിയിടിക്കുകയായിരുന്നു.മാരാരിക്കുളം ജങ്ഷനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പൊന്നമ്മ. മക്കൾ: സ്മിത്ത് ആനന്ദ്, സജിത് ആനന്ദ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മാരാരിക്കുളം: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് കർഷക അവാർഡ് ജേതാവായ എസ്.എൽ പുരം രംഗകല ഓഡിറ്റോറിയത്തിനുസമീപം തൈവപ്പിൽ ആനന്ദൻ (72) മരിച്ചു. മികച്ച പച്ചക്കറി കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കഞ്ഞിക്കുഴി നെടുമ്പ്രം പാൽ സൊസൈറ്റിക്കുസമീപം തിങ്കളാഴ്ച ഉച്ചക്ക് സ്കൂട്ടറുകൾ കൂട്ടിയിടിക്കുകയായിരുന്നു.
മാരാരിക്കുളം ജങ്ഷനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പൊന്നമ്മ. മക്കൾ: സ്മിത്ത് ആനന്ദ്, സജിത് ആനന്ദ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
പാലക്കാട്: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. കണ്ണാടി പാണ്ടിയോട് പൊക്കത്ത് വീട്ടിൽ പരേതനായ ചാമിയുടെ മകൻ കൃഷ്ണൻകുട്ടി (58) ആണ് മരിച്ചത്. വ്യാഴാഴ്ച യാക്കര മെഡിക്കൽ കോളജിന് സമീപമായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ഭാര്യ: സുശീല. മക്കൾ: സുനിൽ, സുചിത്ര. മരുമക്കൾ: ബിമ, ഷിജോയ്.
വടക്കഞ്ചേരി: മഞ്ഞപ്ര പ്രാക്കുളം വീട്ടിൽ തീത്തുണ്ണി (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലതിക, ലേഖ, ലിറ്റി. മരുമക്കൾ: ചെന്താമര, ബാബു, സുമേഷ്. സഹോദരങ്ങൾ: മായു, മാധവി, കല്യാണി, ദേവകി.
അഞ്ചൽ: ഇടമുളയ്ക്കൽ തച്ചക്കോട് തെക്കതിൽ വീട്ടിൽ അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അജികുമാർ, സജികുമാർ, അമ്പിളി, അനിത. മരുമക്കൾ: രമണി, ഗംഗ, ഷിജു, സജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.