ആലുവ: കേരള ഒളിമ്പിക് അസോസിയേഷൻ മുൻ പ്രസിഡന്റും റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനുമായ എം.എം. അബ്ദുൽ റഹ്മാൻ (86) നിര്യാതനായി. ആലുവ മുണ്ടപ്പിള്ളി വീട്ടിൽ പരേതരായ മരക്കാർ പിള്ളയുടെയും ചിത്താമ്മയുടെയും മകനാണ്. നിലവിൽ കൊച്ചിൻ സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ്, കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി അംഗം, കേരള കോഓപറേറ്റിവ് ഹോസ്പിറ്റൽ ഫെഡറേഷൻ സെക്രട്ടറി, ക്രസന്റ് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ, അൽ-അമീൻ പാട്രൺ ട്രസ്റ്റി എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്, അൽ-അമീൻ എജുക്കേഷനൽ ട്രസ്റ്റ് സെക്രട്ടറി, ഇന്ദിരഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ആർച്ചെറി അസോസിയേഷൻ ഉൾപ്പെടെ നിരവധി സ്പോർട്സ് സംഘടനകളുടെ സ്ഥാപകനായിരുന്നു. ഭാര്യ: തൃശൂർ വലപ്പാട് പറമ്പത്തുകണ്ടി വീട്ടിൽ പരേതരായ മൊയ്തീൻ മൂസയുടെയും ഖൈറു ബീഗമിന്റെയും മകൾ പി.എം. സൈനബ. മക്കൾ: ഡോ: സബിത അൻസാരി (ഡോ.അൻസാരീസ് മെഡ്കെയർ, കണ്ണൂർ), ഹാരിസ് റഹ്മാൻ (ഡയറക്ടർ-പ്രൊഡക്ഷൻ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്, ബംഗളൂരു), ബേനസീർ സൈനബ് റഹ്മാൻ (യൂനിവേഴ്സിറ്റി ഓഫ് വാർവിക്, യു.കെ), ഡോ.ഷെഫീഖ് റഹ്മാൻ (കാർഡിയോളജിസ്റ്റ്, റിനൈ മെഡിസിറ്റി, കൊച്ചി),
മരുമക്കൾ: പരേതനായ ഡോ. എസ്.വി. അൻസാരി (ഡോ. അൻസാരീസ് മെഡ് കെയർ, കണ്ണൂർ), ജെസീന ഹാരിസ് (ഹിൽട്ടൺ ഹൈസ്കൂൾ, ബംഗളൂരു), ആഷിഖ് പനക്കാട്ട് (ഡയറക്ടർ ഡിജിറ്റൽ- ഈറ്റൺ, യു.കെ), തസ്നി ഷെഫീഖ്.