ആലുവ: സി.എം.സി പുഷ്പാരം (ഡറാഡൂൺ) പ്രോവിൻസിലെ ലിദ്രാൻ മഠാംഗമായ സിസ്റ്റർ മേരി അലീസിയ (92) നിര്യാതയായി. അങ്കമാലി പള്ളിപ്പുറം പരേതരായ ജോൺ (വാവച്ചൻ)-ത്രേസ്യ ദമ്പതികളുടെ മകളാണ്. കറുകുറ്റി, ജലന്ധർ, കൂനമ്മാവ്, മുംബൈ, ഉത്തരകാശി, ഡറാഡൂൺ, ഭുജ്, ഹോഷിയാർപുർ, മീററ്റ്, ഫിറോസ്പുർ, ലിദ്രാൻ മഠങ്ങളിൽ സേവനമനുഷ്ഠിച്ചു. സഹോദരങ്ങൾ: പരേതരായ മറിയാമ്മ മാത്യു, ജോൺ ജെ. തിരിക്കൽ, എൽസി കുര്യാക്കോസ്, സിസിലി വർക്കി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പഞ്ചാബിലെ ലിദ്രാൻ കാർമൽ ഭവൻ സെമിത്തേരിയിൽ.