ആലുവ: തോട്ടക്കാട്ടുകര ആൽത്തറ ജി.സി.ഡി.എ റോഡ് മരയ്ക്കാശ്ശേരി എം.ഒ. ജോർജിന്റെ (റിട്ട. അധ്യാപകൻ, ഗവ. ബോയ്സ് ഹൈസ്കൂൾ, ആലുവ) ഭാര്യ മേരിക്കുട്ടി (റിട്ട. അധ്യാപിക, സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ, ആലുവ -80) നിര്യാതയായി. ആലപ്പുഴ ചാത്തനാട് കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ദീപ, ദർശന (ഗവ. പ്രസ്, കോട്ടയം), ദിലീഷ് ജോർജ് (ജി.എസ്.ടി, എറണാകുളം). മരുമക്കൾ: അഡ്വ. ടിഗിൻസ് ജോർജ് (പബ്ലിക് പ്രോസിക്യൂട്ടർ), ഷിപ്പി ജൂഡ്, ജാക്വലിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് യു.സി കോളജ് നിത്യ സഹായമാതാ പള്ളി സെമിത്തേരിയിൽ.