വർക്കല: മുൻ വോളിബാൾ താരം ഇടവ ശ്രീഎയ്റ്റ് ദാറുൽ അറഫയിൽ സി.എച്ച്. അബൂബക്കർ (80) നിര്യാതനായി. മധ്യപ്രദേശ് സംസ്ഥാനത്തിന് വേണ്ടിയും ജീവാജി യൂനിവേഴ്സിറ്റിക്ക് വേണ്ടിയും നിരവധി തവണ അന്തർ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ കളിച്ചു. എസ്.എ.ഐ, കേരള സ്പോർട്സ്കൗൺസിൽ, വർക്കല എസ്.എൻ കോളജ്, ഇടവ മുസ്ലിം ഹൈസ്കൂൾ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് നിരവധി ക്ലബുകൾക്ക് വേണ്ടിയും കോച്ചായും സേവനമനുഷ്ഠിച്ചു. ഭാര്യ: ഷാഹിദ ബക്കർ. മക്കൾ: ഷാഹിന അബു, ഷാജിബ് (ഗൾഫ്), ഷഹനാസ് അബൂ. മരുമക്കൾ: ഷംനാദ് (എക്സൈസ് ഡിപ്പാർട്ട്മെന്റ്), സുൽത്താന, മുജാഹിദ് (ഗൾഫ്).