ചാലിയം: ജുമാ മസ്ജിദിന് സമീപം മുല്ലക്കാത്തൊടി പരേതനായ മേലേവീട്ടിൽ സിയാലിക്കോയ ഹാജിയുടെ ഭാര്യ താഴത്തകത്ത് പുതിയകത്ത് കുഞ്ഞിബീവി (84) നിര്യാതയായി. മക്കൾ: ഉമ്മർകോയ (ബാപ്പു), മൈമൂന, സുബൈദ, റംല, അസ്മ, ഷാഹിദ, ഫാത്തിമ, മുംതാസ്. മരുമക്കൾ: മൊയ്തീൻകോയ, മുഹമ്മദലി (ഒളവണ്ണ, റിട്ട. കേരള പൊലീസ്), മുഹമ്മദ് കോയ, ഉമ്മർകുട്ടി (റിട്ട. അസി. രജിസ്ത്രാർ, ഫിഷറീസ് വകുപ്പ്) അബ്ദുൽ മജീദ്, മുഹമ്മദ് കോയ, അബ്ദുൽ റഷീദ്, ഖദീജ. സഹോദരങ്ങൾ: ഹംസക്കോയ, പരേതയായ ആമിനേയി.